എം​സി റോ​ഡി​ൽ ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്
Sunday, April 14, 2024 6:51 AM IST
ഏ​റ്റു​മാ​നൂ​ർ: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. എം​സി റോ​ഡി​ൽ അ​ടി​ച്ചി​റ ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.45നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ലോ​റി​യി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി സ​ക്കീ​റി​നെ (40) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്ന് ത​ടി ഉ​രു​പ്പ​ടി​ക​ളു​മാ​യി കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി വൈ​ദ്യു​തി പോ​സ്റ്റി​ൽ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ടു വീ​ടി​ന്‍റെ ഗേ​റ്റും മ​തി​ലും ത​ക​ർ​ത്ത് റോ​ഡി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രി​ൽ ഒ​രാ​ൾ മ​റി​യും​മു​മ്പ് ലോ​റി​യി​ൽ​നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ഡ്രൈ​വ​റെ ലോ​റി​യു​ടെ മു​ൻ​ഗ്ലാ​സ് ത​ക​ർ​ത്ത് പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഏ​റെ നേ​രം എം​സി റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. ഏ​റ്റു​മാ​നൂ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.