പാ​ലാ രൂ​പ​ത കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് നാ​നൂ​റ് അം​ഗ പ്രേ​ഷി​ത ടീം
Sunday, April 14, 2024 6:51 AM IST
പാ​ലാ: പാ​ലാ രൂ​പ​ത പ്ലാ​റ്റി​നം ജൂ​ബി​ലി​ക്കൊ​രു​ക്ക​മാ​യു​ള്ള ഇ​ന്‍റ​ന്‍സീ​വ് ഹോം ​മി​ഷ​ന്‍റെ ര​ണ്ടു ബാ​ച്ചു​ക​ളു​ടെ​യും പ​രി​ശീ​ല​നം ഇ​ന്ന് സ​മാ​പി​ക്കും. കു​ടും​ബ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി പാ​ലാ രൂ​പ​ത ആ​വി​ഷ്‌​ക​രി​ക്കു​ന്ന ഹോം ​മി​ഷ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ രൂ​പ​ത​യി​ലെ 70,000 കു​ടും​ബ​ങ്ങ​ളി​ലേ​ക്കും സി​സ്റ്റേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തും.

ഇ​തി​നാ​യി രൂ​പ​ത​യി​ലെ വി​വി​ധ സ​ന്യാ​സി​നി സ​മൂ​ഹ​ങ്ങ​ളി​ല്‍ നി​ന്നാ​യി നാ​നൂ​റ് സി​സ്റ്റേ​ഴ്‌​സ് ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. അ​ല്‍ഫോ​ന്‍സി​യ​ന്‍ പാ​സ്റ്റ​റ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ന്ന ആ​ദ്യ ബാ​ച്ച് പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ല്‍ 134 സി​സ്റ്റേ​ഴ്‌​സും സെ​ന്‍റ് തോ​മ​സ് കോ​ള​ജ് കാ​മ്പ​സി​ലു​ള്ള മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​യ​ലി​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന ര​ണ്ടാം ബാ​ച്ച് പ​രി​ശീ​ല​ന​ത്തി​ല്‍ 172 സി​സ്റ്റേ​ഴ്‌​സും ഇ​രി​ങ്ങാ​ല​ക്കു​ട ഐ​എ​ഫ്ഡി​പി യി​ല്‍ 94 സി​സ്റ്റേ​ഴ്‌​സും പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

കു​ടും​ബ പ്രേ​ഷി​ത​ത്വം മു​ഖ്യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി സ്വീ​ക​രി​ക്കു​ന്ന ഹോ​ളി ഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. ഏ​പ്രി​ല്‍, മെ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലാ​യി രൂ​പ​ത​യി​ലെ 171 ഇ​ട​വ​ക​ക​ളി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളി​ലേ​ക്കും പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​ക്കി​യ സി​സ്റ്റേ​ഴ്‌​സ് എ​ത്തി​ച്ചേ​രും.

ഹോ​ളി ഫാ​മി​ലി കോ​ണ്‍ഗ്രി​ഗേ​ഷ​നി​ലെ ഇ​രി​ങ്ങാ​ല​ക്കു​ട, ഡ​ല്‍ഹി പ്രോ​വി​ന്‍സി​ലെ 46 സി​സ്റ്റേ​ഴ്‌​സും പാ​ലാ രൂ​പ​ത​യി​ലെ വി​വി​ധ സ​ന്ന്യാ​സി​നി സ​മൂ​ഹ​ങ്ങ​ളാ​യ സി​എം​സി ജ​യ​മാ​താ പ്രോ​വി​ന്‍സ്, ഫ്രാ​ന്‍സി​സ്‌​ക​ന്‍ ക്ലാ​രി​സ്റ്റ് പാ​ലാ പ്രോ​വി​ന്‍സ്, ഫ്രാ​ന്‍സി​സ്‌​ക​ന്‍ ക്ലാ​രി​സ്റ്റ് ഭ​ര​ണ​ങ്ങാ​നം പ്രോ​വി​ന്‍സ്, ആ​രാ​ധ​നാ സ​ന്യാ​സി​നി സ​മൂ​ഹം, തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹം, ഡോ​ട്ടേ​ഴ്‌​സ് ഓ​ഫ് സെ​ന്‍റ് തോ​മ​സ്, സ്‌​നേ​ഹ​ഗി​രി സ​ന്യാ​സി​നി സ​മൂ​ഹം,

സെ​ന്‍റ് മ​ര്‍ത്താ​സ് കോ​ണ്‍ഗ്രി​ഗേ​ഷ​ന്‍, ലി​റ്റി​ല്‍ അ​പ്പൊ​സ​ല്‍സ് ഓ​ഫ് റി​ഡം​പ്ഷ​ന്‍ കോ​ണ്‍ഗ്രി​ഗേ​ഷ​ന്‍, അ​പ്പൊ​സ്‌​ത​ലി​ക് ഒ​ബ്ലേ​റ്റ്‌​സ്, മി​ഷ​ന​റി സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ്, ഫ്രാ​ന്‍സി​സ്‌​ക​ന്‍ സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് ഹോ​ളി അ​ന​ന്‍സി​യേ​ഷ​ന്‍ എ​ന്നി​വ​യി​ലെ 334 സി​സ്റ്റേ​ഴ്‌​സു​മാ​ണ് ക​ര്‍മ​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ക.

ഹോ​ളി​ഫാ​മി​ലി പാ​വ​നാ​ത്മ പ്രൊ​വി​ന്‍സ് പ്രൊ​വി​ന്‍ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ട്രീ​സാ ജോ​സ്, വി​കാ​ര്‍ പ്രൊ​വി​ന്‍ഷ്യ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ഉ​ദ​യാ ഗ്രേ​സ്, ഐ​എ​ഫ്ഡി​എ​ഫ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഡെ​ല്‍സി പു​റ​ത്തൂ​ര്‍, ഫാ​മി​ലി കൗ​ണ്‍സി​ല​ര്‍ സി​സ്റ്റ​ര്‍ നി​സാ വ​ര്‍ഗീ​സ്, സി​സ്റ്റ​ര്‍ വി​ന​യ തെ​രേ​സ്, സി​സ്റ്റ​ര്‍ എ​ല്‍സി കോ​ക്കാ​ട്ട്, സി​സ്റ്റ​ര്‍ ജ​ന​വീ​വ് തെ​രേ​സ്, എ​ഫ്എ​റ്റി​ആ​ര്‍ഐ പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ഷെ​റി​ന്‍ മ​രി​യ തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​യ​ലി​ല്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്‍റ​ന്‍സീ​വ് ഹോം ​മി​ഷ​ന്‍റെ പൊ​തു ഉ​ത്ത​ര​വാ​ദി​ത്വം നി​ര്‍വ​ഹി​ക്കു​ന്ന പാ​ലാ രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഐ​എ​ഫ്ഡി​എ​ഫ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഡെ​ല്‍സി പു​റ​ത്തൂ​ര്‍, പാ​ലാ രൂ​പ​ത ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.