പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി കു​രി​ശ​ടി ശി​ല ആ​ശീ​ര്‍​വ​ദി​ച്ചു
Monday, April 15, 2024 11:51 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ നി​ര്‍​മാ​ണ​മാ​രം​ഭി​ക്കു​ന്ന കു​രി​ശ​ടി​യു​ടെ അ​ടി​സ്ഥാ​ന​ശി​ല ആ​ശീ​ര്‍​വാ​ദം സീ​റോ മ​ല​ബാ​ര്‍ സ​ഭ മു​ന്‍ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി നി​ര്‍​വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക ഇ​ട​വ​ക​ക​ളി​ലെ വി​ശ്വാ​സി​സ​മൂ​ഹ​ത്തി​ന്‍റെ ഒ​രു​മ​യും കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ​ഭ​യു​ടെ വ​ള​ര്‍​ച്ച​യി​ല്‍ കൂ​ടു​ത​ല്‍ ക​രു​ത്തും ആ​ത്മീ​യ ഉ​ണ​ര്‍​വു​മേ​കു​മെ​ന്ന് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു.

വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ബി​സി​ഐ ലെ​യ്റ്റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷെ​വ. അ​ഡ്വ.​വി.​സി. സെ​ബാ​സ്റ്റ്യ​ന്‍, ജോ​ര്‍​ജു​കു​ട്ടി ആ​ഗ​സ്തി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സി​ല്‍​വാ​നോ​സ് വ​ട​ക്കേ​മം​ഗ​ലം, കൈ​ക്കാ​ര​ന്മാ​രാ​യ റെ​ജി കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍, സാ​ജു പ​ട​ന്ന​മാ​ക്ക​ല്‍, രാ​ജു വെ​ട്ടി​ക്ക​ല്‍, പാ​രി​ഷ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് ര​ണ്ടു​പ്ലാ​ക്ക​ല്‍, പാ​രി​ഷ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പൊ​ടി​മ​റ്റം-​ആ​ന​ക്ക​ല്ല് റോ​ഡി​ല്‍ സി​എം​സി പ്രൊ​വി​ഷ്യ​ല്‍ ഹൗസി​ന് സ​മീ​പ​മാ​ണ് ഇ​ട​വ​ക​യു​ടെ പു​തി​യ കു​രി​ശ​ടി നി​ർ​മി​ക്കു​ന്ന​ത്.