വ​ന​ത്തി​ലെ​ത്തി​ച്ച് യു​വാ​വി​ന് മ​ദ്യം ന​ല്‍​കി​യ​ ശേ​ഷം ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Monday, April 15, 2024 11:52 PM IST
മ​ണി​മ​ല: വ​ന​ത്തി​ലെ​ത്തി​ച്ച് യു​വാ​വി​ന് മ​ദ്യം ന​ല്‍​കി​യ​ശേ​ഷം ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​ടു​ക്കി അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ പ​ര​പ്പ് വെ​ട്ടു കു​ഴി​യി​ല്‍ സ്വ​ദേ​ശി കൊ​ടു​ങ്ങൂ​ര്‍ എ​സ്ബി​ഐ​ക്കു​സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സാ​ബു ദേ​വ​സ്യ (40), കൊ​ടു​ങ്ങൂ​ര്‍ പാ​ണ​പു​ഴ പ​ട​ന്ന​മാ​ക്ക​ല്‍ സ്വ​ദേ​ശി കൊ​ടു​ങ്ങൂ​ര്‍ എ​സ്ബി​ഐ​ക്കു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ജി. ​പ്ര​സീ​ദ് (രാ​ജു-52) എ​ന്നി​വ​രെ​യാ​ണ് മ​ണി​മ​ല പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഒ​രു​മി​ച്ച് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ഇ​രു​വ​രും ചേ​ര്‍​ന്ന് വാ​ഴൂ​ര്‍ ആ​നി​ക്കാ​ട് കൊ​മ്പാ​റ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പൊ​ന്ത​മ്പു​ഴ വ​ന​ത്തി​ല്‍ എ​ത്തി​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വു​മാ​യി പ​രി​ച​യ​ത്തി​ലു​ള്ള സാ​ബു ദേ​വ​സ്യ ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 9.30നു ​യു​വാ​വി​നെ ത​ന്‍റെ സ്‌​കൂ​ട്ട​റി​ല്‍ ക​യ​റ്റി മ​ണി​മ​ല ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​തി​നു ശേ​ഷം ഇ​വി​ടെ​നി​ന്നു ബ​സി​ല്‍ ക​യ​റി പൊ​ന്ത​മ്പു​ഴ വ​ന​ത്തി​ല്‍ ആ​ളി​ല്ലാ​ത്ത ഭാ​ഗ​ത്ത് എ​ത്തി​ച്ച് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ്ര​സീ​ദും ഇ​യാ​ളും ചേ​ര്‍​ന്ന് യു​വാ​വി​ന് മ​ദ്യം ന​ല്‍​കു​ക​യും ശേ​ഷം കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ആ​സി​ഡ് ഒ​ഴി​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ല്‍ മു​ഖ​ത്തി​നും ക​ഴു​ത്തി​നും ശ​രീ​ര​ത്തും സാ​ര​മാ​യി പ​രി​ക്കു​പ​റ്റി​യ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സാ​ബു ദേ​വ​സ്യ​യ്ക്ക് യു​വാ​വി​നോ​ട് മു​ന്‍​വി​രോ​ധം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് മ​ണി​മ​ല പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 30നു ​സ​മാ​ന​മാ​യ രീ​തി​യി​ല്‍ യു​വാ​വി​നെ ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ വ​ന​ത്തി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും അ​ന്ന് കൊ​ല​പാ​ത​ശ്ര​മം ന​ട​ത്താ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്നും ഇ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ പ്ര​സീ​ദി​ന് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കൊ​ല​പാ​ത​ക കേ​സ് നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.