നെ​ല്ലു​സം​ഭ​ര​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണം: കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്
Tuesday, April 16, 2024 5:16 AM IST
എ​ട​ത്വ: വേ​ന​ല്‍​മ​ഴ ശ​ക്തി പ്രാ​പി​ച്ച​തി​നാ​ല്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന നെ​ല്ല് അ​ടി​യ​ന്തര​മാ​യി സം​ഭ​രി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

യ​ഥാ​സ​മ​യം നെ​ല്ലുസം​ഭ​രി​ക്കാ​ത്ത​തി​ന്‍റെ​യും നെ​ല്ലു​വി​ല ല​ഭി​ക്കാ​ത്ത​തി​ന്‍റെ​യും ബു​ദ്ധി​മു​ട്ടു​ക​ള്‍ ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ക​യാ​ണ്. കാ​ര്‍​ഷി​ക​ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ഴും നെ​ല്ലു​വി​ല ആ​റു മാ​സ​ത്തി​ല​ധി​കം വൈ​കി​യ​പ്പോ​ഴും നെ​ല്ലു​സം​ഭ​ര​ണം ന​ട​ക്കാ​തി​രു​ന്ന​പ്പോ​ഴു​മൊ​ന്നും കു​ട്ട​നാ​ട്ടി​ലേ​ക്ക് തി​രി​ഞ്ഞു നോ​ക്കാ​തി​രു​ന്ന കൃ​ഷി മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും ഇ​പ്പോ​ള്‍ മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക്ക​ണ്ടാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.