ഇ​റി​ഡി​യം മെ​റ്റ​ല്‍ ബി​സി​ന​സി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ത​ട്ടി​പ്പ്: ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Tuesday, April 16, 2024 5:16 AM IST
വൈ​ക്കം: ഇ​റി​ഡി​യം മെ​റ്റ​ല്‍ ബി​സി​ന​സി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് മ​ധ്യ​വ​യ​സ്‌​ക​നി​ല്‍നി​ന്നും 21 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

എ​റ​ണാ​കു​ളം വേ​ങ്ങൂ​ര്‍ അം​ഗ​നാ​ട് കാ​ന​മ്പു​റം സ്വ​ദേ​ശി​യും കൈ​പ്പി​ള്ളി അ​മ്പ​ല​ത്തി​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ വി​ഷ്ണു (30), എ​റ​ണാ​കു​ളം കാ​ല​ടി നെ​ടു​മ്പ​റ​ത്ത് വി​നു (ഉ​ണ്ണി-48) എ​ന്നി​വ​രെ​യാ​ണു വൈ​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ ഇ​രു​വ​രും ചേ​ര്‍ന്ന് 2021 മു​ത​ല്‍ 2024 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വെ​ച്ചൂ​ര്‍ അം​ബി​ക മാ​ര്‍ക്ക​റ്റ് സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്‌​ക​നി​ല്‍നി​ന്നും ഇ​വ​ര്‍ ന​ട​ത്തി​വ​രു​ന്ന ഇ​റി​ഡി​യം മെ​റ്റ​ല്‍ ബി​സി​ന​സി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് 21 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നെ​ന്നു പ​റ​ഞ്ഞ് ഇ​യാ​ളി​ല്‍നി​ന്നു കാ​റും വാ​ങ്ങി​യെ​ടു​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് ബി​സി​ന​സി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​തെ​യും പ​ണ​വും കാ​റും തി​രി​കെ ന​ല്‍കാ​തെ​യും ക​ബ​ളി​പ്പി​ച്ച​തി​നെ തു​ട​ര്‍ന്ന് മ​ധ്യ​വ​യ​സ്‌​ക​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ര്‍ന്ന് വൈ​ക്കം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ ത​ട്ടി​യെ​ടു​ത്ത കാ​ര്‍ മ​റ്റൊ​രാ​ള്‍ക്ക് വി​റ്റ​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ന്‍ഡ് ചെ​യ്തു.