മീ​ന​ച്ചി​ലാ​റ്റി​ൽ മാ​ലി​ന്യം ത​ള്ളി
Tuesday, April 16, 2024 10:38 PM IST
മേ​ലു​കാ​വ്: രാ​ത്രി​യു​ടെ മ​റ​വി​ൽ മീ​ന​ച്ചി​ലാ​റ്റി​ൽ മാ​ലി​ന്യം ത​ള്ളി. മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​മ​റു​ക് പ​ള്ളി-​വാ​ക​ക്കാ​ട് റോ​ഡി​ൽ ര​ണ്ടാ​റ്റു​മു​ന്നി ഭാ​ഗ​ത്താ​ണു മാ​ലി​ന്യം ത​ള്ളി​യ​ത്. ജി​പ്‌​സം പൊ​ടി, പ്ലാ​സ്റ്റി​ക് വ​ല, ഇ​രു​മ്പ് ആ​ണി എ​ന്നി​വ​യാ​ണ് ത​ള്ളി​യ​ത്.

മീ​ന​ച്ചി​ൽ ന​ദീ​സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. മി​നി​ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്നി​ട്ട​താ​കാ​മെ​ന്നും ഏ​തെ​ങ്കി​ലും ക​ട​യു​ടെ ഷോ​റും പു​തു​ക്കി പ​ണി​ത​തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​ണി​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​റ്റി​ൽ വെ​ള്ള​മു​ള്ള​പ്പോ​ൾ സ​മീ​പ​വാ​സി​ക​ൾ കു​ളി​ക്കു​വാ​നും അ​ല​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഇ​രു​മ്പ് ആ​ണി ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്.

മീ​ന​ച്ചി​ൽ ന​ദീ​സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മേ​ലു​കാ​വ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.