നാ​യ​ക​രെ​ത്തു​ന്നു, കോ​ട്ട​യ​ത്ത് ആ​വേ​ശ​പ്പൂ​രം
Tuesday, April 16, 2024 10:38 PM IST
രാ​ഹു​ല്‍ ഗാ​ന്ധി നാ​ളെ വൈ​കു​ന്നേ​രം കോ​ട്ട​യ​ത്ത്
എ​ല്‍​ഡി​എ​ഫി​ല്‍ സു​ഭാ​ഷി​ണി അ​ലി​യും വൃ​ന്ദാ കാ​രാ​ട്ടും
ജെ.​പി. ന​ദ്ദ​യു​ടെ റോ​ഡ് ഷോ 19​ന് കോ​ട്ട​യ​ത്ത്

കോ​ട്ട​യം: തി​രു​ന​ക്ക​ര പൂ​രം കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം രാ​ഹു​ല്‍ ഗാ​ന്ധി നാ​ളെ വൈ​കു​ന്നേ​രം 4.30നു ​തി​രു​ന​ക്ക​ര​യി​ലെ​ത്തും. കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ലെ രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ ഏ​ക പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​ണി​ത്. വി.​ഡി. സ​തീ​ശ​ന്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​എം. ഹ​സ​ന്‍, പി.​ജെ. ജോ​സ​ഫ്, പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സി.​പി. ജോ​ണ്‍ ഉ​ള്‍​പ്പെ​ടെ പ​ങ്കെ​ടു​ക്കും.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി മൂ​ന്നു യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം സു​ഭാ​ഷി​ണി അ​ലി 19നു ​കു​മ​ര​കം, കു​ട​മാ​ളൂ​ര്‍, നാ​ട്ട​കം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യി വി​ശ്വ​വും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

മ​ന്ത്രി പി. ​പ്ര​സാ​ദ്, മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍, എം. ​സ്വ​രാ​ജ്, സി.​എ​സ്. സു​ജാ​ത, വി​ജു കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പൊ​തു​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ​ത്ത​നം​തി​ട്ട​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം 22ന് ​പൊ​ന്‍​കു​ന്ന​ത്ത് സ​മ്മേ​ള​ന​ത്തി​ല്‍ പോ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദാ കാ​രാ​ട്ട് പ്ര​സം​ഗി​ക്കും. വ​നി​താ റാ​ലി​യും പാ​ര്‍​ല​മെ​ന്‍റും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്കാ​യി കു​ടും​ബ​യോ​ഗ​ങ്ങ​ളി​ല്‍ പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍ പ്ര​സം​ഗി​ക്കു​ന്നു​ണ്ട്. ബി​ജെ​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജെ.​പി. ന​ദ്ദ 19ന് ​കോ​ട്ട​യ​ത്ത് റോ​ഡ് ഷോ​യി​ലും തി​രു​ന​ക്ക​ര​യി​ല്‍ പൊ​തു​യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കും.