കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ ഡി​വൈ​ഡ​റു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു
Tuesday, April 16, 2024 10:38 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ ഡി​വൈ​ഡ​റു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് ഡി​വൈ​ഡ​റു​ക​ൾ പു​നഃ​സ്ഥാ​പി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചും മ​റ്റും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നാ​യി ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലാ​ണ് ഡി​വൈ​ഡ​റു​ക​ൾ എ​ടു​ത്തു​മാ​റ്റി​യ​ത്.

എ​ന്നാ​ൽ, ഡി​വൈ​ഡ​റു​ക​ൾ എ​ടു​ത്തു​മാ​റ്റി​യ​തോ​ടെ കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മാ​ത്രം ര​ണ്ട് അ​പ​ക​ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. ഡി​വൈ​ഡ​റു​ക​ൾ എ​ടു​ത്തു മാ​റ്റി​യ​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് ഡി​വൈ​ഡ​റു​ക​ൾ പു​നഃ​സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ, താ​ത്കാ​ലി​ക ഡി​വൈ​ഡ​റു​ക​ൾ​ക്കു പ​ക​രം ആ​ധു​നി​ക സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ള്ള അ​പ​ക​ട​ര​ഹി​ത ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്.