അ​ർ​ഹി​ക്കു​ന്ന ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ: പി​താ​വ് ജോ​സ​ഫ്
Tuesday, August 13, 2019 11:14 PM IST
കോ​ട്ട​യം: മ​ക​ന്‍റെ ഘാ​ത​ക​ർ​ക്കു അ​ർ​ഹി​ക്കു​ന്ന ശി​ക്ഷ ല​ഭി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നു കെ​വി​ന്‍റെ പി​താ​വ് ജോ​സ​ഫ്. എ​ല്ലാ പ്ര​തി​ക​ൾ​ക്കും ചെ​യ്ത കു​റ്റ​ത്തി​ന് അ​ർ​ഹ​മാ​യ ശി​ക്ഷ ല​ഭി​ക്ക​ണം. കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ​യാ​ണു സം​ഘം ത​ല്ലി​ക്കെ​ടു​ത്തി​യ​ത്. വി​ധി കേ​ൾ​ക്കാ​ൻ താ​നോ കു​ടും​ബാം​ഗ​ങ്ങ​ളോ, നീ​നു​വോ കോ​ട​തി​യി​യി​ൽ എ​ത്തി​ല്ലെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. കേ​സി​ൽ ഇ​ന്നു വി​ധി പ്ര​ഖ്യാ​പി​ക്കും. വി​ചാ​ര​ണ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ​സ്. ജ​യ​ച​ന്ദ്ര​നാ​ണു റി​ക്കാ​ർ​ഡ് വേ​ഗ​ത്തി​ൽ വി​ധി​പ​റ​യു​ന്ന​ത്. ദു​ര​ഭി​മാ​ന​ക്കൊ​ല​യു​ടെ ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തി​യാ​ണു കേ​സ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. കോ​ട്ട​യം, ന​ട്ടാ​ശേ​രി പ്ലാ​ത്ത​റ​യി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ കെ​വി​ൻ പി. ​ജോ​സ​ഫ് (24) ഇ​ത​ര​മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട നീ​നു​വി​നെ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ​യു​ണ്ടാ​യ വി​രോ​ധ​മാ​ണു കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. 2018 മേ​യ് 28നാ​ണു കെ​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ പു​ന​ലൂ​രി​നു​സ​മീ​പം ചാ​ലി​യ​ക്ക​ര ആ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. കെ​വി​ന്‍റെ ഭാ​ര്യ നീ​നു​വി​ന്‍റെ പി​താ​വ് ചാ​ക്കോ, സ​ഹോ​ദ​ര​ൻ ഷാ​നു ചാ​ക്കോ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 14 പേ​രാ​ണു പ്ര​തി​ക​ൾ. ഒ​ന്പ​തു പേ​ർ ജ​യി​ലി​ലും അ​ഞ്ചു​പേ​ർ ജാ​മ്യ​ത്തി​ലു​മാ​ണ്. കെ​വി​നൊ​പ്പം പ്ര​തി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​നീ​ഷാ​ണു മു​ഖ്യ​സാ​ക്ഷി.