കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ വ​​നി​​താ കൃ​​ഷി ഓ​​ഫീസ​​ർ പി​​ടി​​യി​​ൽ
Tuesday, August 13, 2019 11:14 PM IST
കോ​​ട്ട​​യം: ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സി​​നു സ​​മീ​​പ​​ത്ത് രേ​​ഖ​​ക​​ളി​​ൽ നി​​ല​​മാ​​യ ഭൂ​​മി പു​​ര​​യി​​ട​​മാ​​ക്കി മാ​​റ്റു​​ന്ന​​തി​​നാ​​യി പ്ര​​വാ​​സി​​യി​​ൽ​​നി​​ന്നു കാ​​ൽ ല​​ക്ഷം രൂ​​പ കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ വ​​നി​​താ കൃ​​ഷി ഓ​​ഫി​​സ​​ർ വി​​ജി​​ല​​ൻ​​സ് പി​​ടി​​യി​​ലാ​​യി.
ച​​ങ്ങ​​നാ​​ശേ​​രി കൃ​​ഷി ഓ​​ഫി​​സ​​ർ കൊ​​ല്ലം സ്വ​​ദേ​​ശി വ​​സ​​ന്ത​​കു​​മാ​​രി​​യെ​​യാ​​ണ് വി​​ജി​​ല​​ൻ​​സ് സം​​ഘം അ​​റ​​സ്റ്റു ചെ​​യ്ത​​ത്. ഇ​​വ​​രി​​ൽ​​നി​​ന്നു ക​​ണ​​ക്കി​​ൽ​​പ്പെ​​ടാ​​ത്ത അ​​ര​​ല​​ക്ഷ​​ത്തോ​​ളം രൂ​​പ​​യും പി​​ടി​​ച്ചെ​​ടു​​ത്തി​​ട്ടു​​ണ്ട്.
98നു ​​മു​​ൻ​​പ് നി​​ക​​ത്ത​​പ്പെ​​ട്ട സ്ഥ​​ലം പു​​ര​​യി​​ട​​മാ​​ക്കി ന​​ൽ​​കു​​ന്ന​​തി​​ന് നി​​ല​​വി​​ൽ ത​​ട​​സ​​ങ്ങ​​ളൊ​​ന്നു​​മി​​ല്ല. രേ​​ഖ​​ക​​ളി​​ൽ മാ​​റ്റം വ​​രു​​ത്തു​​ന്ന​​തി​​നാ​​യി ഒ​​രു ല​​ക്ഷം രൂ​​പ​​യാ​​ണ് വ​​സ​​ന്ത​​കു​​മാ​​രി കൈ​​ക്കൂ​​ലി​​യാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ആ​​ദ്യ ഗ​​ഡു​​വാ​​യ അ​​ൻ​​പ​​തി​​നാ​​യി​​രം രൂ​​പ ഓ​​ഗ​​സ്റ്റ് എ​​ട്ടി​​ന് ന​​ൽ​​ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.
പ​​ണം ന​​ൽ​​കാ​​ൻ ത​​യാ​​റാ​​കാ​​തി​​രു​​ന്ന പ്ര​​വാ​​സി പ​​രാ​​തി​​യു​​മാ​​യി വി​​ജി​​ല​​ൻ​​സ് ഡി​​വൈ​​എ​​സ്പി എ​​ൻ. രാ​​ജ​​നെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
തു​​ട​​ർ​​ന്ന് ബ്യൂ ​​ഫി​​നോ​​ഫ്ത​​ലി​​ൻ പൗ​​ഡ​​ർ പു​​ര​​ട്ടി​​യ നോ​​ട്ട് വി​​ജി​​ല​​ൻ​​സ് സം​​ഘം പ​​രാ​​തി​​ക്കാ​​ര​​ന്‍റെ ക​​യ്യി​​ൽ ന​​ൽ​​കി പ​​റ​​ഞ്ഞ​​യ​യ്ക്കുകയായിരുന്നു