മി​ക​ച്ച പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നു​ള്ള പു​ര​സ്കാ​രം വി.​പി. റെ​ജി​ക്ക്
Wednesday, August 14, 2019 9:43 PM IST
വാ​ഴൂ​ർ: മി​ക​ച്ച പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നു​ള്ള രാ​ജീ​വ് ഗാ​ന്ധി പു​ര​സ്കാ​രം വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തം​ഗം വി.​പി. റെ​ജി​ക്ക്. സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക മാ​ധ്യ​മ രം​ഗ​ങ്ങ​ളി​ൽ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വെ​യ്ക്കു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യാ​ണ് രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഹ്യു​മാ​നി​റ്റേ​റി​യ​ൻ സ്റ്റ​ഡീ​സാ​ണ് അ​വാ​ർ​ഡു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ളെ രാ​വി​ലെ 11.30 ന് ​പാ​ലാ കി​ഴ​ത​ടി​യൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. ജോ​സ് കെ. ​മാ​ണി എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മാ​റ്റി​വ​ച്ചു

എലിക്കുളം: എലിക്കുളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി ന​ട​ത്താ​നി​രു​ന്ന ക​ർ​ഷ​ക​ദി​നം സം​സ്ഥാ​ന​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി​മൂ​ലം മാ​റ്റി​വ​ച്ചു.
എ​രു​മേ​ലി: കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ എ​രു​മേ​ലി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം വ​ഴി 17ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന കേ​ഴ്‌​വി പ​രി​ശോ​ധ​നാ ക്യാ​മ്പും ശ്ര​വ​ണ സ​ഹാ​യി വി​ത​ര​ണ പ​രി​പാ​ടി​യും മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​യ​താ​യി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.