കു​റ​വി​ല​ങ്ങാ​ടി​ന്‍റെ ആ​ദ്യ​വി​ദ്യാ​ല​യം 125 ൽ, ​ പെ​ണ്‍​പ​ള്ളി​ക്കൂ​ടം നൂ​റി​ൽ
Wednesday, August 14, 2019 9:46 PM IST
കു​റ​വി​ല​ങ്ങാ​ട്: സ​യ​ൻ​സ് സി​റ്റി​യു​ടെ വ​ര​വോ​ടെ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​യി മാ​റു​ന്ന കു​റ​വി​ല​ങ്ങാ​ട് ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സ​ത്തി​നു തു​ട​ക്ക​മി​ട്ട സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 125 ന്‍റെ നി​റ​വി​ൽ. ആ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി തു​ട​ക്ക​മി​ട്ട സ്കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യി​ൽ പി​റ​ന്ന പെ​ണ്‍​പ​ള്ളി​ക്കൂ​ടം ശ​താ​ബ്ദി​യും പി​ന്നി​ടു​ന്നു. ഇ​ര​ട്ട​ജൂ​ബി​ലി​ക​ളു​ടെ സ​മാ​പ​നം 16 നു ​ന​ട​ക്കും.
പാ​ലാ രൂ​പ​ത​യി​ലെ ത​ന്നെ പ്ര​ഥ​മ പൊ​തു​വി​ദ്യാ​ല​യ​മാ​ണ് 125 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന​തെ​ന്ന​ത് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ നാ​ടി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​നു​ള്ള തെ​ളി​വാ​ണ്. 1894 ജ​നു​വ​രി​യി​ൽ കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​യു​ടെ പ​ടി​പ്പു​ര​മാ​ളി​ക​യി​ലും വാ​ദ്യ​പ്പു​ര​യി​ലു​മാ​യി തു​ട​ക്ക​മി​ട്ട സ്കൂ​ളി​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​യി വ​ള​ർ​ന്നി​രി​ക്കു​ന്നു. പൊ​ന്തി​ഫി​ക്ക​ൽ അ​ധി​കാ​ര​ങ്ങ​ളോ​ടെ കോ​ട്ട​യം വി​കാ​രി​യാ​ത്തി​ന്‍റെ വി​കാ​രി ജ​ന​റാ​ൾ ആ​യി​രു​ന്ന നി​ധീ​രി​ക്ക​ൽ മാ​ണി​ക്ക​ത്ത​നാ​ർ ആ​ണ് ഈ ​വി​ദ്യാ​ല​യ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യു​ടെ തു​ട​ക്ക​ത്തി​ന് പി​ന്നാ​ലെ 2002-03 അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ലാ​ണ് ഈ ​സ്കൂ​ളി​ലേ​ക്ക് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്.
മു​ൻ രാ​ഷ്ട്ര​പ​തി ഡോ. ​കെ.​ആ​ർ. നാ​രാ​യ​ണ​ൻ, ഡോ. ​പി.​ജെ. തോ​മ​സ്, കെ.​എം. മാ​ണി, കെ.​പി. ജോ​സ​ഫ്, പോ​ൾ മ​ണ്ണാ​നി​ക്കാ​ട്ട്, ഷെ​വ. വി.​സി. ജോ​ർ​ജ്, മാ​ർ ജോ​സ​ഫ് മി​റ്റ​ത്താ​നി, മാ​ർ ജോ​ർ​ജ് മാ​മ​ല​ശേ​രി എ​ന്നി​ങ്ങ​നെ സെ​ന്‍റ് മേ​രീ​സി​ന്‍റെ പ്ര​മു​ഖ സ​ന്ത​തി​ക​ളു​ടെ നി​ര നീ​ളും.
ഇം​ഗ്ലീ​ഷ് പ​ള്ളി​ക്കൂ​ട​ത്തി​ന് പി​ന്നാ​ലെ പെ​ണ്‍​പ​ള്ളി​ക്കൂ​ട​മെ​ന്ന നി​ല​യി​ലാ​ണ് സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ പി​റ​വി. ഇ​ട​വ​ക​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​കാ​രി ഫാ. ​തോ​മ​സ് പു​ര​യ്ക്ക​ലാ​ണ് പെ​ണ്‍​പ​ള്ളി​ക്കൂ​ട​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലൂ​ടെ ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ പ്ര​ശോ​ഭി​ച്ച അ​നേ​ക​രാ​ണ് നാ​ട്ടി​ലെ ആ​ദ്യ പെ​ണ്‍​പ​ള്ളി​ക്കൂ​ട​ത്തി​ലൂ​ടെ വി​ജ​യം നേ​ടി​യ​ത്. പ​ത്താം​ത​ര​ത്തി​ലെ ഒ​ന്നാം​നി​ര റാ​ങ്കു​ക​ള​ട​ക്കം കു​റ​വി​ല​ങ്ങാ​ട്ടേ​യ്ക്ക് എ​ത്തി​ച്ച​ത് ഈ ​മി​ടു​ക്കി​ക​ളാ​ണ്. റാ​ങ്ക് ജേ​താ​വാ​യ ഡോ. ​പി.​ആ​ർ. ജ​യ​ശ്രീ​യ​ട​ക്ക​മു​ള്ള​വ​ർ ഈ ​നി​ര​യി​ൽ​പ്പെ​ടുന്നു.
ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം 16 ന് 10.30 ​ന് മു​ത്തി​യ​മ്മ ഹാ​ളി​ൽ ന​ട​ക്കും. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ സു​പ്രീം​കോ​ട​തി റി​ട്ട. ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജോ​സ് കെ. ​മാ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി മു​തി​ർ​ന്ന പൂ​ർ​വ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.