ന​​ന്മയു​​ടെ പ​​ട്ടു​​ടവ ന​​ൽ​​കി സു​​രേ​​ന്ദ്ര​​ബാ​​ബു
Wednesday, August 14, 2019 9:50 PM IST
കോ​​ട്ട​​യം: പ്ര​​ള​​യ​​ത്തി​​ൽ ജീ​​വി​​തം ന​​ഷ്ട​​പ്പെ​​ട്ട പാ​​വ​​ങ്ങ​​ൾ​​ക്ക് ത​​ന്‍റെ ഓ​​ണ​​ക്ക​​ച്ച​​വ​​ട​​ത്തി​​നു​​ള്ള അ​​ന്പ​​തി​​നാ​​യി​​ര​​ത്തോ​​ളം രൂ​​പ വി​​ല​​വ​​രു​​ന്ന 200 ഓ​​ളം ജോ​​ഡി തു​​ണി​​ത്ത​​ര​​ങ്ങ​​ൾ ന​​ൽ​​കി മ​​റ്റൊ​​രു മ​​നു​​ഷ്യ​​സ്നേ​​ഹി. കു​​റുമു​​ള്ളൂ​​ർ വേ​​ദ​​ഗി​​രി സ്വ​​ദേ​​ശി സു​​രേ​​ന്ദ്ര​​ബാ​​ബു​​വാ​​ണ് ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി മാ​​തൃ​​ക​​യാ​​കു​​ന്ന​​ത്. ഏ​​റ്റു​​മാ​​നൂ​​രി​​ൽ പു​​തു​​താ​​യി തു​​ട​​ങ്ങു​​ന്ന അ​​പ്പൂ​​സ് ഗാ​​ർ​​മെ​​ന്‍റ്സ് എ​​ന്ന ത​​ന്‍റെ ക​​ട​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​ത്തി​​ന്‍റെ തി​​ര​​ക്കു​​ക​​ൾ​​ക്കി​​ട​​യി​​ലും, ഈ ​​പു​​ണ്യ​​ക​​ർ​​മം ചെ​​യ്യാ​​ൻ അ​​ദ്ദേ​​ഹം സ​​മ​​യം ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.
വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഏ​​റ്റു​​മാ​​നൂ​​ർ ബ​​സ്‌​​സ്റ്റാ​​ൻ​​ഡി​​ൽ അ​​പ്പൂ​​സ് ഗാ​​ർ​​മെ​​ന്‍റ്സ് എ​​ന്ന സ്ഥാ​​പ​​നം ന​​ട​​ത്തു​​ന്ന ഇ​​ദ്ദേ​​ഹം മോ​​ഹി​​നി എ​​ന്ന പ​​ട്ടു​​പാ​​വാ​​ട ബ്രാ​​ന്‍റി​​ന്‍റെ ഉ​​ട​​മ​​യു​​മാ​​ണ്. മു​​ന്പും പ്ര​​ള​​യ​​സ​​മ​​യ​​ത്ത് സൈ​​ലേ​​ഷ് വേ​​ദ​​ഗി​​രി​​യു​​മാ​​യി ചേ​​ർ​​ന്ന് ആ​​ർ​​പ്പൂ​​ക്ക​​ര, മ​​ണി​​യാ​​പ​​റ​​ന്പ്, പ​​രി​​പ്പ്, ചെ​​ങ്ങ​​ന്നൂ​​ർ മേ​​ഖ​​ല​​ക​​ളി​​ൽ ഭ​​ക്ഷ​​ണ​​വും, വ​​സ്ത്ര​​വും മ​​റ്റ് അ​​വ​​ശ്യ​​വ​​സ്തു​​ക്ക​​ളും എ​​ത്തി​​ച്ച് ഒ​​ട്ടേ​​റെ സ​​ഹാ​​യ​​ങ്ങ​​ൾ അ​​ദ്ദേ​​ഹം ഇ​​തി​​നോ​​ട​​കം ചെ​​യ്തു ക​​ഴി​​ഞ്ഞി​​രി​​ക്കു​​ന്നു. ""പ്ര​​ള​​യം​​മൂ​​ലം സ​​ർ​​വ​​തും ന​​ഷ്ട​​പ്പെ​​ട്ട​​വ​​ർ​​ക്ക് എ​​ന്നാ​​ലാ​​വു​​ന്ന​​ത് ഞാ​​നും ചെ​​യ്യ​​ണം അ​​ത് എ​​ന്‍റെ ക​​ട​​മ​​യാ​​ണ്’’എ​​ന്നാ​​ണ് സു​​രേ​​ന്ദ്ര​​ബാ​​ബു പ​​റ​​ഞ്ഞ​​ത്.
മൂ​​ല​​മ​​റ്റം കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് വ​​യ​​നാ​​ട്ടി​​ലെ പ്ര​​ള​​യ​​ബാ​​ധി​​ത മേ​​ഖ​​ല​​യി​​ലേ​​ക്ക് വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​നാ​​യാ​​ണു വ​​സ്ത്ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ച​​ത്. ഇ​​പ്കാ​​യി​​ൽ​​നി​​ന്നും സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രാ​​യ പ്ര​​ഫ. മാ​​ത്യു ക​​ണ​​മ​​ല, സൈ​​ലേ​​ഷ് വേ​​ദ​​ഗി​​രി തു​​ട​​ങ്ങി​​യ​​വ​​ർ മൂ​​ല​​മ​​റ്റം സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജി​​നു​​വേ​​ണ്ടി വ​​സ്ത്ര​​ങ്ങ​​ൾ ഏ​​റ്റു​​വാ​​ങ്ങി.