വെ​​ള്ള​​മി​​റ​​ങ്ങാ​​തെ പ​​ടി​​ഞ്ഞാ​​റ​​ൻമേ​​ഖ​​ല; ജ​​ന​​ങ്ങ​​ൾ​​ക്ക് ദു​​രി​​ത​​മേ​​റു​​ന്നു
Wednesday, August 14, 2019 10:21 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​ക​​ളി​​ൽ ജ​​ല​​നി​​ര​​പ്പി​​ന് കു​​റ​​വി​​ല്ല. ജ​​ന​​ങ്ങ​​ളു​​ടെ ദു​​രി​​ത​​മേ​​റു​​ന്നു. എ​​സി റോ​​ഡ് കോ​​ള​​നി, എ​​സി കോ​​ള​​നി, പൂ​​വം, അം​​ബേ​​ദ്ക​​ർ കോ​​ള​​നി, പ​​റാ​​ൽ, വെ​​ട്ടി​​ത്തു​​രു​​ത്ത് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് ജ​​ന​​ജീ​​വി​​തം ദു​​സ​​ഹ​​മാ​​യ​​ത്. ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്കി​​ൽ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളു​​ടെ എ​​ണ്ണം മു​​പ്പ​​താ​​യി വ​​ർ​​ധി​​ച്ചു. 1250 കു​​ടും​​ബ​​ങ്ങ​​ളി​​ലെ 4600 അം​​ഗ​​ങ്ങ​​ളെ ക്യാ​​ന്പു​​ക​​ളി​​ലേ​​ക്ക് പു​​ന​​ര​​ധി​​വ​​സി​​പ്പി​​ച്ചു.

ച​​ങ്ങ​​നാ​​ശേ​​രി-​​ആ​​ല​​പ്പു​​ഴ റോ​​ഡും മ​​റ്റ് ചെ​​റു റോ​​ഡു​​ക​​ളും വെ​​ള്ള​​ത്തി​​ലാ​​യ​​തോ​​ടെ ആ​​ളു​​ക​​ൾ​​ക്കും ദു​​രി​​താ​​ശ്വാ​​സ സ​​ഹാ​​യ​​വു​​മാ​​യെ​​ത്തു​​ന്ന വി​​ധ സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കും ക്യാ​​ന്പു​​ക​​ളി​​ലും വീ​​ടു​​ക​​ളി​​ലും എ​​ത്തു​​ന്ന​​ത് ബു​​ദ്ധി​​മു​​ട്ടാ​​യി​​ട്ടു​​ണ്ട്. വീ​​ടു​​ക​​ളി​​ലും ക്യാ​​ന്പു​​ക​​ളി​​ലു​​മു​​ള്ള കു​​ട്ടി​​ക​​ള​​ട​​ക്കം ഏ​​റെ​​പ്പേ​​ർ​​ക്ക് വൈ​​റ​​ൽ​​പ്പ​​നി ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. മ​​രു​​ന്നു വി​​ത​​ര​​ണ​​വു​​മാ​​യി ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​രും സ​​ജ്ജ​​മാ​​യി​​ട്ടു​​ണ്ട്. ഒ​​ഴു​​ക്കി​​ൽ വി​​ഷ​​പ്പാ​​ന്പു​​ക​​ളെ​​ത്തു​​ന്ന​​തും മോ​​ഷ്ടാ​​ക്ക​​ളു​​ടെ ശ​​ല്യ​​വും വെ​​ള്ള​​പ്പൊ​​ക്ക​​മേ​​ഖ​​ല​​ക​​ളി​​ലെ ഭീ​​ഷ​​ണി​​യാ​​ണ്.