റോ​​ഡ​​രി​​കി​​ൽ പാ​​ർ​​ക്കു ചെ​​യ്ത സ്കൂ​​ൾ ബ​​സി​​നു​​നേ​​രേ ആക്ര​​മണം
Friday, August 23, 2019 11:47 PM IST
കോ​​ട്ട​​യം: റോ​​ഡ​​രി​​കി​​ൽ പാ​​ർ​​ക്കു ചെ​​യ്ത സ്കൂ​​ൾ ബ​​സി​​നു​​നേ​​രേ ആ​​ക്ര​​മണം. മു​​ൻ​​വ​​ശ​​ത്തെ ഗ്ലാ​​സ് ക​​ല്ലു​​കൊ​​ണ്ട് എ​​റി​​ഞ്ഞു​​ത​​ക​​ർ​​ത്തു. ക​​ള​​ത്തി​​പ​​ടി ഗി​​രി​​ദീ​​പം ബ​​ഥ​​നി സെ​​ൻ​​ട്ര​​ൽ സ്കൂ​​ളി​​ന്‍റെ ബ​​സാ​​ണു ത​​ക​​ർ​​ത്ത​​ത്. അ​​യ​​ർ​​ക്കു​​ന്നം ല​​യ​​ണ്‍​സ് ക്ല​​ബ്ബി​​നു മു​​ന്നി​​ലാ​​ണ് സം​​ഭ​​വം. ശ്രീ​​കൃ​​ഷ്ണ​​ജ​​യ​​ന്തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വെ​​ള്ളി​​യാ​​ഴ്ച സ്കൂ​​ളി​​ന് അ​​വ​​ധി​​യാ​​യി​​രു​​ന്ന​​തി​​നാ​​ൽ വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​രം സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളെ ഇ​​റ​​ക്കി​​യ​​ശേ​​ഷ​​മാ​​ണ് റോ​​ഡ​​രി​​കി​​ൽ പാ​​ർ​​ക്കു ചെ​​യ്ത ബ​​സാ​​ണ് ആ​​ക്ര​​മി​​ച്ച​​ത്. ഒ​​ന്ന​​ര​​വ​​ർ​​ഷ​​മാ​​യി ഇ​​തേ ​​റോ​​ഡി​​ൽ സ്ഥി​​ര​​മാ​​യി പാ​​ർ​​ക്ക് ചെ​​യ്യു​​ന്ന സ്കൂ​​ൾ ബ​​സി​​നു​​നേ​​ര​​യു​​ണ്ടാ​​കു​​ന്ന ആ​​ദ്യ​​ആ​​ക്രമ​​മാ​​ണെ​​ന്ന് സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

ബ​​സ്ഡ്രൈ​​വ​​റും സ​​മീ​​പ​​വാ​​സി​​യു​​മാ​​യ ജോ​​മോ​​ൻ വ്യാ​​ഴാ​​ഴ്ച രാ​​ത്രി 7.30ന് ​​ബ​​സ് പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ൾ ആ​​ക്ര​​മ​​ണം ന​​ട​​ന്നി​​രു​​ന്നി​​ല്ല. വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ നാ​​ട്ടു​​കാ​​രാ​​ണ് ബ​​സി​​ന്‍റെ മു​​ൻ​​വ​​ശ​​ത്തെ ഗ്ലാ​​സ് ത​​ക​​ർ​​ത്ത​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ക​​രി​​ങ്ക​​ൽ ഉ​​പ​​യോ​​ഗി​​ച്ചു മു​​ൻ​​വ​​ശ​​ത്തെ ഗ്ലാ​​സ് എ​​റി​​ഞ്ഞു​​ത​​ക​​ർ​​ത്തു​​വെ​​ന്നാ​​ണു ക​​ണ്ടെത്തിയത്. ഗ്ലാ​​സ് ത​​ക​​ർ​​ക്കാ​​ൻ എ​​റി​​ഞ്ഞ ക​​ല്ല് ബ​​സി​​നു​​ള്ളി​​ൽ​​നി​​ന്നു ക​​ണ്ടെ​​ടു​​ത്തു. രാ​​ത്രി​​യി​​ൽ സാ​​മൂ​​ഹി​​ക​​വി​​രു​​ദ്ധ​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണമാ​​ണെ​​ന്നും സം​​ശ​​യ​​മു​​ണ്ട്. സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ സ്ഥ​​ല​​ത്തെ​​ത്തി സ്ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തി​​യ​​ശേ​​ഷം അ​​യ​​ർ​​ക്കു​​ന്നം പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി.