ഓ​​ണാ​​ഘോ​​ഷം ന​​ട​​ത്തി
Monday, September 9, 2019 11:39 PM IST
നെ​​ടും​​കു​​ന്നം: ദേ​​വ​​ഗി​​രി കീ​​ർ​​ത്തി സ്വാ​​ശ്ര​​യ സം​​ഘ​​ത്തി​​ന്‍റ നേ​​തൃ​​ത്വ​​ത്തി​​ൽ ഓ​​ണാ​​ഘോ​​ഷം ന​​ട​​ത്തി. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം രാ​​ജേ​​ഷ് കൈ​​ടാ​​ച്ചി​​റ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
സം​​ഘം പ്ര​​സി​​ഡ​​ന്‍റ് ജോ​​ർ​​ജ് തോ​​മ​​സ് ത​​ല​​ക്കു​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ.​​പി.​ സ്ക്ക​​റി​​യ, പി.​​ജെ. ​ഫി​​ലി​​പ്പ്, ഷാ​​ജി കെ.​ ​ഏ​​ബ്ര​​ഹാം, റോ​​ണി സ്ക​​റി​​യ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

നെ​​ടും​​കു​​ന്നം: പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ൽ ഓ​​ണാ​​ഘോ​​ഷം ന​​ട​​ത്തി. പ്ര​​സി​​ഡ​​ന്‍റ് ബീ​​നാ നൗ​​ഷാ​​ദി​​ന്‍റ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം വാ​​ർ​​ഡം​​ഗം വി.​​എം.​ ഗോ​​പ​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​സ്.​ ഷൈ​​ല​​ജ​​കു​​മാ​​രി, ര​​വി സോ​​മ​​ൻ, എ​​ൽ​​സ​​മ്മ പീ​​റ്റ​​ർ, മി​​നി ജോ​​ജി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ക​​റു​​ക​​ച്ചാ​​ൽ: പോ​​ലീ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഓ​​ണാ​​ഘോ​​ഷ​​വും ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും ന​​ട​​ത്തി. പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ വ​​ള​​പ്പി​​ൽ ന​​ട​​ത്തി​​യ ആ​​ഘോ​​ഷം സി.​​ഐ.​​കെ.​ സ​​ലീം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കു​​റും​​ന്പ​​നാ​​ടം: കുറുംന്പനാടം ഫൊ​​റോ​​ന യുവദീപ്തി എസ്എംവെെഎം നേ​​തൃസം​​ഗ​​മ​​വും ഓ​​ണാ​​ഘോ​​ഷ​​വും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തി.​​ ച​​ങ്ങ​​നാ​​ശേ​രി അ​​തി​​രൂ​​പ​​ത യു​​വ​​ദീ​​പ്തി​​യു​​ടെ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ര ഉ​​ദ്ഘാ​​ട​​ന ക​​ർ​​മ്മം നി​​ർ​​വഹി​​ച്ചു. ഫൊ​​റോ​​ന പ്ര​​സി​​ഡ​​ന്‍റ് ജി​​ന്‍റോ ചെ​​റി​​യാ​​ൻ ഓ​​വേ​​ലി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫൊ​​റോ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മെ​​ൽ​​വി​​ൻ പു​​തി​​യി​​ടം, ഫാ. ​​ജോ​​ബി​​ൻ ആ​​ന​​ക്ക​​ല്ലു​​ങ്ക​​ൽ ആ​​നി​​മേ​​റ്റ​​ർ സി​​സ്റ്റ​​ർ സോ​​ണി​​യ, അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ഷി​​ജോ ഇ​​ട​​യാ​​ടി, ജിൻസ് ബാബു, സോബിച്ചൻ കണ്ണംന്പള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.