"മി​സ് എ ​മീ​ൽ' പ​ദ്ധ​തി​യി​ലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദു​രി​താ​ശ്വാസനിധിയിലേക്ക് നൽകി
Tuesday, September 10, 2019 10:57 PM IST
ചി​റ​ക്ക​ട​വ്: ഒ​രു നേ​ര​ത്തെ ആ​ഹാ​രം വേ​ണ്ടെ​ന്നു​വ​ച്ചു "മി​സ് എ ​മീ​ൽ' പ​ദ്ധ​തി​യി​ലൂടെ ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കാ​യി 11001 രൂ​പ സ​മാ​ഹ​രി​ച്ചു. സ്കൂ​ളി​ൽ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഹെ​ഡ്മി​സ്ട്ര​സ് ആ​ൻ​സി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നോ​ദ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വ​ത്സ​മ്മ തോ​മ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഓ​മ​ന​ക്കു​ട്ട​ന് തു​ക കൈ​മാ​റി. ഈ ​തു​ക പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു.