"വാ​ടാ​ത്ത പൂ​ക്ക​ളം’ ഒ​രു​ക്കി ജാ​ൻ​സി
Tuesday, September 10, 2019 10:59 PM IST
അ​​​ങ്ക​​​മാ​​​ലി: പ​​​ക​​​ൽ​​​വീ​​​ട്ടി​​​ലെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കാ​​​യി "വാ​​​ടാ​​​ത്ത പൂ​​​ക്ക​​​ളം’ ഒ​​​രു​​​ക്കി ഡി​​​സൈ​​​ന​​​റു​​​ടെ ന​​​ന്മ​​​മ​​​ന​​​സ്. അ​​​ങ്ക​​​മാ​​​ലി സൗ​​​ത്ത് ന​​​സ്ര​​​ത്ത് ന​​​ഗ​​​റി​​​ൽ സി​​​എ​​​സ്എ​​​ൻ സ​​​ന്യാ​​​സി​​​നി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ്നേ​​​ഹ​​​വീ​​​ട് എ​​​ന്നു പേ​​​രി​​​ട്ട പ​​​ക​​​ൽ​​​വീ​​​ട്ടി​​​ലാ​​​ണു സ​​​മീ​​​പ​​​വാ​​​സി കൂ​​​ടി​​​യാ​​​യ ജാ​​​ൻ​​​സി "വാ​​​ടാ​​​ത്ത പൂ​​​ക്ക​​​ള’​​മൊ​​​രു​​​ക്കി​​​യ​​​ത്.
പ​​​തി​​​നെ​​​ട്ടു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി വ​​​സ്ത്ര​​​ങ്ങ​​​ളു​​​ടെ ഡി​​​സൈ​​​നിം​​​ഗ് രം​​​ഗ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​ങ്ക​​​മാ​​​ലി ച​​​ക്കാം​​​കു​​​ന്നേ​​​ൽ ടോ​​​മി​​​യു​​​ടെ ഭാ​​​ര്യ ജാ​​​ൻ​​​സി, ത​​​യ്യ​​​ൽ ജോ​​​ലി​​​ക​​​ളി​​​ൽ മി​​​ച്ചം വ​​​രു​​​ന്ന തു​​​ണി​​​ക്ക​​​ഷ​​​ണ​​​ങ്ങ​​​ൾ കൊ​​​ണ്ടാ​​​ണു പൂ​​​ക്ക​​​ള​​​മൊ​​​രു​​​ക്കി​​​യ​​​ത്. വാ​​​ർ​​​ധ​​​ക്യ​​​ത്തി​​​ന്‍റെ അ​​​വ​​​ശ​​​ത​​​ക​​​ളി​​​ലും സ​​​ങ്ക​​​ട​​​ങ്ങ​​​ളി​​​ലും ത​​​ള​​​രാ​​​ത്ത മ​​​ന​​​സു രൂ​​​പ​​​പ്പെ​​​ടു​​​ത്തി പ്ര​​​ത്യാ​​​ശ പ​​​ക​​​രു​​​ക​​​യെ​​​ന്ന സ​​​ന്ദേ​​​ശ​​​മാ​​​ണു പൂ​​​ക്ക​​​ള​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ട്ട​​​തെ​​​ന്നു ജാ​​​ൻ​​​സി പ​​​റ​​​യു​​​ന്നു.
ഗു​​​ഡ്നെ​​​സ് ടി​​​വി​​​യി​​​ൽ അ​​​വ​​​താ​​​ര​​​ക കൂ​​​ടി​​​യാ​​​യ മ​​​ക​​​ൾ ജെ​​​ൽ​​​സി​​​സ് റോ​​​സി​​​നൊ​​​പ്പ​​​മാ​​​ണു ജാ​​​ൻ​​​സി പൂ​​​ക്ക​​​ളം നി​​​ർ​​​മി​​​ച്ച​​​ത്. സ്നേ​​​ഹ​​​വീ​​​ട്ടി​​​ലെ സി​​​സ്റ്റ​​​ർ മാ​​​രി​​​സും മ​​​റ്റു​​​ള്ള​​​വ​​​രും പൂ​​​ർ​​​ണ പി​​​ന്തു​​​ണ ന​​​ൽ​​​കി. പാ​​ലാ ക​​​ട​​​നാ​​​ട് വ​​​ള്ളോം​​​പു​​​ര​​​യി​​​ടം ജോ​​​സ​​​ഫി​​​ന്‍റെ​​​യും റോ​​​സ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​യ ജാ​​​ൻ​​​സി, നേ​​​ര​​​ത്തെ തോ​​​പ്രാം​​​കു​​​ടി​​​യി​​​ൽ സ്വ​​​ന്ത​​​മാ​​​യി ബൗ​​​ട്ടി​​​ക് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
തോ​​​പ്രാം​​​കു​​​ടി മ​​​ർ​​​ച്ച​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വ​​​നി​​​താ വിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ്, ഇ​​​ട​​​വ​​​ക കു​​​ടും​​​ബ​​​യൂ​​​ണി​​​റ്റ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ഇ​​​ടു​​​ക്കി രൂ​​​പ​​​ത മാ​​​തൃ​​​വേ​​​ദി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, രൂ​​​പ​​​ത ഡി​​​എ​​​ഫ്സി വൈ​​സ്പ്ര​​​സി​​​ഡ​​​ന്‍റ്, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ അം​​​ഗം എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. ഇ​​​പ്പോ​​​ൾ ക​​​ലൂ​​​രി​​​ലു​​​ള്ള ഡി​​​സൈ​​​ൻ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ഡി​​​സൈ​​​ന​​​റാ​​​ണ്.