ഓ​​ണാ​​ഘോ​​ഷം സം​​ഘ​​ടി​​പ്പി​​ക്കും
Tuesday, September 10, 2019 11:37 PM IST
ആ​​ർ​​പ്പൂ​​ക്ക​​ര: അ​​ങ്ങാ​​ടി വ​​യോ​​ജ​​ന ക്ഷേ​​മ സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 15നു ​​രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ അ​​ങ്ങാ​​ടി റോ​​ഡി​​നു​ സ​​മീ​​പം ഓ​​ണാ​​ഘോ​​ഷം സം​​ഘ​​ടി​​പ്പി​​ക്കും. അ​​ത്ത​​പ്പൂ​​ക്ക​​ളം, തി​​രു​​വാ​​തി​​ര​​ക​​ളി, വ​​ടം​​വ​​ലി, ക​​സേ​​ര​​ക​​ളി തു​​ട​​ങ്ങി​​യ ക​​ലാ​​കാ​​യി​​ക മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്തും. വൈ​​കു​​ന്നേ​​രം 5.30നു ​​ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജ​​സ്റ്റി​​ൻ ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ്ര​​സി​​ഡ​​ന്‍റ് പി.​​വി. തോ​​മ​​സ് പൂ​​ത്ത​​റ​​യി​​ൽ അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ക്കും. എം.​​എം. മോ​​ഹ​​ൻ​​ദാ​​സ് സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ക്കും.

വാ​​ർ​​ഷി​​ക സം​​ഗ​​മം

കോ​​ട്ട​​യം: ബ​​സേ​​ലി​​യ​​സ് കോ​​ള​​ജ് പൂ​​ർ​​വവി​​ദ്യാ​​ർ​​ഥി സം​​ഘ​​ട​​ന​​യാ​​യ വി. ​​ബ​​സേ​​ലി​​യ​​ൻ​​സി​​ന്‍റെ വാ​​ർ​​ഷി​​ക സം​​ഗ​​മം ഒ​​ക്ടോ​​ബ​​ർ ര​​ണ്ടി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു കോ​​ള​​ജ് അ​​ങ്ക​​ണ​​ത്തി​​ൽ ചേ​​രും. പ്രി​​ൻ​​സി​​പ്പ​​ൽ ഡോ.​ ​ബി​​ജു തോ​​മ​​സ്, ബ​​ർ​​സാ​​ർ ജോ​​യ് മ​​ർ​​ക്കോ​​സ്, ഡോ.​ ​കൃ​​ഷ്ണ​​രാ​​ജ്, ടോം ​​മാ​​ത്യു, മ​​നോ​​ജ് ജോ​​സ​​ഫ് എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു. ഫോ​ൺ: 94959 36378, 95621 84991.