അ​ശ​ര​ണ​ർ​ക്കൊ​പ്പം ഓ​ണ​മാ​ഘോ​ഷി​ച്ച് മാ​ണി സി. ​കാ​പ്പ​ൻ
Thursday, September 12, 2019 10:50 PM IST
പാ​ലാ: ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ൻ അ​ശ​ര​ണ​ർ​ക്കൊ​പ്പ​മാ​ണ് ഇ​ത്ത​വ​ണ​യും ഓ​ണം ആ​ഘോ​ഷി​ച്ച​ത്. ഭാ​ര്യ ആ​ലീ​സ്, മ​ക​ൾ ദീ​പ, കൊ​ച്ചു മ​ക്ക​ൾ, സ​ഹോ​ദ​ര​ങ്ങ​ളാ​യ ചെ​റി​യാ​ൻ സി. ​കാ​പ്പ​ൻ, ഡോ. ​തോ​മ​സ് സി. ​കാ​പ്പ​ൻ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പ്ര​സാ​ദ് പെ​രു​ന്പ​ള്ളി, പാ​ർ​ട്ടി നേ​താ​ക്ക​ൾ, മു​ന്ന​ണി നേ​താ​ക്ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ചെ​ത്തി​മ​റ്റ​ത്ത് സ്നേ​ഹ​ഗി​രി സി​സ്റ്റേ​ഴ്സ് ന​ട​ത്തു​ന്ന ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ൽ എ​ത്തി​യ​ത്. അ​ശ​ര​ണ​രോ​ട് ക്ഷേ​മം അ​ന്വേ​ഷി​ച്ചും ഭ​ക്ഷ​ണം വി​ള​ന്പി ന​ൽ​കി​യും ഒ​രു മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ച​ശേ​ഷ​മാ​ണ് കാ​പ്പ​ൻ ഭ​ക്ഷ​ണ​ത്തി​നി​രു​ന്ന​ത്. തു​ട​ർ​ന്ന് മ​രി​യ​സ​ദ​ന​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ലും പ​ങ്കാ​ളി​യാ​യി.
ഓ​ണ​ദി​ന​ത്തി​ൽ നെ​ല്ലി​യാ​നി ല​യ​ണ്‍​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഓ​ണ​പ്പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് അ​യ്യ​ന്പാ​റ​യി​ൽ ഭാ​വ​ന ക്ല​ബ് ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് നാ​ട​ൻ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി. റി​വ​ർ​വാ​ലി സ്പോ​ർ​ട്സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ എ​ത്തി വോ​ട്ടു​തേ​ടി. മ​രി​യ​സ​ദ​ന​ത്തി​ൽ വോ​ട്ടു തേ​ടി​യെ​ത്തി​യ മാ​ണി സി. ​കാ​പ്പ​ന് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ പാ​യ​സം ന​ൽ​കി.
പി​ന്നീ​ട് രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലാ​പ്പാ​റ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം വോ​ട്ടു തേ​ടി. കു​ട​ക്ക​ച്ചി​റ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വേ​ദി​യി​ലും വോ​ട്ടു തേ​ടി​യ​ശേ​ഷം കു​റു​മ​ണ്ണി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​യാ​യി.​ക​രൂ​രി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ഏ​റെ വൈ​കി​യാ​ണ് ഓ​ണ​ദി​ന​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

വോ​ട്ടു തേ​ടി മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ
രാ​മ​പു​ര​ത്ത്

രാ​മ​പു​രം: രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ടു തേ​ടി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. മാ​ണി സി. ​കാ​പ്പ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് മ​ന്ത്രി രാ​മ​പു​ര​ത്ത് എ​ത്തി​യ​ത്. ബെ​ന്നി മൈ​ലാ​ടൂ​ർ, എം.​പി കൃ​ഷ്ണ​ൻ​നാ​യ​ർ, എം.​ആ​ർ. രാ​ജു, സു​ഭാ​ഷ് പു​ഞ്ച​ക്കോ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

ക​ലാ​ജാ​ഥ​യ്ക്ക് നാ​ളെ തു​ട​ക്കം

രാ​മ​പു​രം: എ​ൽ​ഡി​എ​ഫ്സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ന്‍റെ വി​ജ​യ​ത്തി​നാ​യി ദേ​ശീ​യ ക​ലാ സം​സ്കൃ​തി (എ​ൻ​സി​പി) സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ​ജാ​ഥ നാ​ളെ രാ​വി​ലെ 8.30 ന് ​രാ​മ​പു​രം ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കും. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തു​ന്ന ഈ ​ക​ലാ ജാ​ഥ​യി​ൽ തെ​രു​വു​നാ​ട​കം, പാ​വ​ക​ളി, ഗാ​ന​മേ​ള തു​ട​ങ്ങി​യ​വ ന​ട​ത്തും. ക​ലാ​ജാ​ഥ എ​ൻ​സി​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. സി​നി​മാ താ​രം ജാ​ഫ​ർ ഇ​ടു​ക്കി മു​ഖ്യാ​തി​ഥി​യാ​കും.