പ​ഞ്ച​വ​ടി​പ്പാ​ലം എ​ൽ​ഡി​എ​ഫ് ന​യ​മ​ല്ല: പി​ണ​റാ​യി വിജയൻ
Thursday, September 19, 2019 9:58 PM IST
കൂ​രാ​ലി: പ​ഞ്ച​വ​ടി​പ്പാ​ലം നി​ർ​മി​ക്ക​ല​ല്ല എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്നും അ​ഴി​മ​തി കാ​ട്ടി​യ​വ​ർ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും കു​ടു​ങ്ങു​മെ​ന്നും പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ല​ക്കേ​സി​നെ ഓ​ർ​മി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പാ​ലാ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ന്‍റെ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ് രാ​ജ്യം. അ​തി​ന് ഉ​ത്ത​ര​വാ​ദി യു​പി​എ​യും എ​ൻ​ഡി​എ​യു​മാ​ണ്. ഒ​രേ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളാ​ണ് ഇ​രു​കൂ​ട്ട​രും ന​ട​പ്പാ​ക്കി​യ​ത്.
കേ​ര​ള​ത്തി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ 90 ശ​ത​മാ​ന​വും ഇ​പ്പോ​ൾ ത​ന്നെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​റ​വേ​റ്റി​ക്ക​ഴി​ഞ്ഞു. റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള 210 കോ​ടി കു​ടി​ശി​ക​യാ​ക്കി​യാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​ടി​യി​റ​ങ്ങി​യ​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ 1300 കോ​ടി​യി​ലേ​റെ രൂ​പ 4,12,000 റ​ബ​ർ​ക്ക​ർ​ഷ​ക​ർ​ക്കാ​യി വി​നി​യോ​ഗി​ച്ചെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.
വി.​വി.​ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ എം.​എം.​മ​ണി, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എ.​കെ. ശ​ശീ​ന്ദ്ര​ൻ, നേ​താ​ക്ക​ളാ​യ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ർ, ആ​ർ. രാ​ജേ​ഷ്, കെ.​കെ. മാ​ക്‌​സി, കെ.​ജെ. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.