മ​​ഴ തി​​മി​​ർ​​ത്തു പെ​​യ്യു​​ന്പോ​​ഴും ച​​ങ്ങ​​നാ​​ശേ​​രിയിൽ കു​​ടി​​വെ​​ള്ള​​മി​​ല്ല
Thursday, October 17, 2019 11:35 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മ​​ഴ തി​​മി​​ർ​​ത്തു പെ​​യ്യു​​ന്പോ​​ഴും ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​ത്തി​​ൽ കു​​ടി​​വെ​​ള്ള​​മി​​ല്ല. ന​​ഗ​​ര​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ ശു​​ദ്ധ​​ജ​​ലം ല​​ഭ്യ​​മാ​​കാ​​തെ ജ​​ന​​ങ്ങ​​ൾ ദു​​രി​​ത​​ത്തി​​ൽ. ക​​ഴി​​ഞ്ഞ ര​​ണ്ടാ​​ഴ്ച​​ക്കാ​​ല​​മാ​​യാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​രം കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യി കേ​​ഴു​​ന്ന​​ത്. കു​​രി​​ശും​​മൂ​​ട്, പാ​​റേ​​ൽ​​പ്പ​​ള്ളി, പെ​​രു​​ന്ന, മ​​ലേ​​ക്കു​​ന്ന്, ഫാ​​ത്തി​​മാ​​പു​​രം, പു​​ഴ​​വാ​​ത്, മാ​​ർ​​ക്ക​​റ്റ്, ബോ​​ട്ട്ജെ​​ട്ടി, വാ​​ഴ​​പ്പ​​ള്ളി, കു​​റ്റി​​ശേ​​രി​​ക്ക​​ട​​വ് ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് പൈ​​പ്പ്ജ​​ലം കി​​ട്ടാ​​തെ ജ​​ന​​ങ്ങ​​ൾ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​ത്.

ച​​ങ്ങ​​നാ​​ശേ​​രി, തി​​രു​​വ​​ല്ല ന​​ഗ​​ര​​ങ്ങ​​ളി​​ൽ ശു​​ദ്ധ​​ജ​​ലം എ​​ത്തി​​ക്കു​​ന്ന ക​​ല്ലി​​ശേ​​രി പ​​ദ്ധ​​തി​​യു​​ടെ തി​​രു​​വ​​ല്ല ദീ​​പ ജം​​ഗ്ഷ​​ൻ മു​​ത​​ൽ രാ​​മ​​ൻ​​ചി​​റ വ​​രെ​​യു​​ള്ള 200 മീ​​റ്റ​​ർ ഭാ​​ഗ​​ത്തെ എ​​സി പൈ​​പ്പ് മാ​​റ്റി 700 എം​​എം​ഡി​ഐ പൈ​​പ്പ് സ്ഥാ​​പി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ണ്ടാ​​യ ത​​ക​​രാ​​റു​​ക​​ളാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​ത്തി​​ലെ ജ​​ന​​ങ്ങ​​ളു​​ടെ വെ​​ള്ളം​​കു​​ടി മു​​ട്ടി​​ച്ച​​ത്. തി​​രു​​വ​​ല്ല ന​​ഗ​​ര​​സ​​ഭ​​യി​​ലും ഇ​​തേ പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന​​താ​​യി ന​​ഗ​​ര​​വാ​​സി​​ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി.

പൈ​​പ്പ് മാ​​റ്റി സ്ഥാ​​പി​​ച്ചു ക​​ഴി​​ഞ്ഞ​​പ്പോ​​ഴു​​ണ്ടാ​​യ ചോ​​ർ​​ച്ച സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പ​​രി​​ഹ​​രി​​ക്കാ​​ൻ ക​​ഴി​​യാ​​തെ പ്ര​​തി​​സ​​ന്ധി​​ക്കി​​ട​​യാ​​ക്കി​​യ​​തെ​​ന്നാ​​ണ് വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി അ​​ധി​​കൃ​​ത​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത്. ശ​​രാ​​ശ​​രി ഒ​​രു ദി​​വ​​സം മു​​പ്പ​​ത്ത​​ഞ്ചു ല​​ക്ഷം ലി​​റ്റ​​ർ വെ​​ള്ള​​മാ​​ണ് ക​​ല്ലി​​ശേ​​രി പ​​ദ്ധ​​തി​​യി​​ൽ​നി​​ന്നും ച​​ങ്ങ​​നാ​​ശേ​​രി​​ക്ക് ല​​ഭി​​ച്ചി​​രു​​ന്ന​​ത്. ഈ​​വെ​​ള്ളം ല​​ഭി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ​​യാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ശു​​ദ്ധ​​ജ​​ല ക്ഷാ​​മം ശ​​ക്ത​​മാ​​യ​​ത്. തൃ​​ക്കൊ​​ടി​​ത്താ​​നം, വാ​​ഴ​​പ്പ​​ള്ളി, കു​​റി​​ച്ചി, പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ​​ക്കാ​​യു​​ള്ള ക​​റ്റോ​​ട് പ​​ദ്ധ​​തി​​യി​​ലേ​​ക്ക് ദി​​നം​​പ്ര​​തി ല​​ഭി​​ക്കു​​ന്ന 25ല​​ക്ഷം ലി​​റ്റ​​റി​​ൽ നി​​ന്നാ​​ണ് ഇ​​പ്പോ​​ൾ ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​ത്തി​​നാ​​യി കു​​റ​​ച്ചു വെ​​ള്ളം വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്.

ഇ​​ത് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ ജ​​ല​​പ്ര​​തി​​സ​​ന്ധി​​ക്ക് ഒ​​ട്ടും പ​​ര്യാ​​പ്ത​​മാ​​കു​​ന്നി​​ല്ല. വെ​​ള്ളം പ​​ന്പു ചെ​​യ്യു​​ന്പോ​​ൾ കു​​രി​​ശും​​മൂ​​ട്, പാ​​റേ​​ൽ​​പ്പ​​ള്ളി, റെ​​യി​​ൽ​​വേ ജം​​ഗ്ഷ​​ൻ, ഫാ​​ത്തി​​മാ​​പു​​രം, മു​​നി​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യം ഭാ​​ഗ​​ങ്ങ​​ളി​​ൽ പൈ​​പ്പ് പൊ​​ട്ടി വ്യാ​​പ​​ക​​മാ​​യി ശു​​ദ്ധ​​ജ​​ലം പാ​​ഴാ​​കു​​ന്ന​​തും വ​​ൻ​​തോ​​തി​​ലു​​ള്ള ജ​​ല​​ന​​ഷ്‌​ട​​ത്തി​​നി​​ട​​യാ​​ക്കു​​ന്നു​​ണ്ട്.