ജ​​ന​​കീ​​യ മാ​​ർ​​ച്ചും പ്ര​​തി​​ഷേ​​ധ കൂ​​ട്ടാ​​യ്മ​​യും
Saturday, December 7, 2019 12:02 AM IST
കു​​മ​​ര​​കം: വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ത്തി​​ലേ​​ക്കു​​ള്ള സ​​ഞ്ചാ​​ര​​ത്തി​​ന് വേ​​ണ്ട​​ത്ര സൗ​​ക​​ര്യം ഒ​​രു​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കു​​മ​​ര​​ക​​ത്ത് ജ​​ന​​കീ​​യ മാ​​ർ​​ച്ചും പ്ര​​തി​​ഷേ​​ധ കൂ​​ട്ടാ​​യ്മ​​യും ന​​ട​​ത്തി. സി​​പി​​ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ കൂ​​ട്ടാ​​യ്മ​​യി​​ൽ കോ​​ട്ട​​യം ചേ​​ർ​​ത്ത​​ല റോ​​ഡും കോ​​ണ​​ത്ത​​റ്റ് പാ​​ല​​വും പു​​തു​​ക്കി പ​​ണി​​യ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ചെ​​ങ്ങ​​ളം വാ​​യ​​നാ​​ശാ​​ല ക​​വ​​ല​​യി​​ൽ​നി​​ന്നും ആ​​രം​​ഭി​​ച്ച മാ​​ർ​​ച്ച് സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി സി.​​കെ.​ ശ​​ശീ​​ന്ദ്ര​​ൻ ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്തു. പി.​​എ. അ​​ബ്ദു​​ൾ ക​​രീ​​മി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന പ്ര​​തി​​ഷേ​​ധ യോ​​ഗം സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ൽ അം​​ഗം വി.​​ബി. ബി​​നു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ബി​​നു ബോ​​സ്, ഡി.​​ജി.​ പ്ര​​കാ​​ശ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.