ഛത്തീ​സ്ഗ​ഡി​ൽ നി​ന്നു​ള്ള 25 അ​ധ്യാ​പ​ക​ർ നാ​ളെ എ​ത്തും
Friday, May 22, 2020 10:44 PM IST
ച​ങ്ങ​നാ​ശേ​രി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ ദു​രി​ത​ങ്ങ​ൾ​ക്കു​ശേ​ഷം ഛത്തീ​സ്ഗ​ഡ് സം​സ്ഥാ​ന​ത്തെ കാ​ങ്ക​ർ ജി​ല്ല​യി​ലെ ഭാ​നു​പ്ര​താ​പൂ​രി​ൽ നി​ന്നു​ള്ള 25അം​ഗ അ​ധ്യാ​പ​ക​സം​ഘം നാ​ളെ കേ​ര​ള​ത്തി​ലെ​ത്തും.

കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​രാ​ണ് ടൂ​റി​സ്റ്റ് ബ​സ് മാ​ർ​ഗം ഛത്തീ​സ് ഗ​ഡി​ൽ നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ യാ​ത്ര പു​റ​പ്പെ​ട്ട​ത്. ക​ണ്ണൂ​രി​ൽ നി​ന്നും എ​ത്തി​യ ബ​സി​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വും സ​ജ്ജ​മാ​ക്കി​യാ​ണ് സം​ഘം സ​ഞ്ച​രി​ക്കു​ന്ന​ത്.

20 വ​നി​താ അ​ധ്യാ​പ​ക​രും അ​ഞ്ച് പു​രു​ഷന്മാ​രു​മാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കെ.​സി.​ജോ​സ​ഫ് എം​എ​ൽ​എ, ജോ​സ് കെ.​മാ​ണി എം​പി, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് എ​ന്നി​വ​ർ ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​ഗേ​ഷ് ഫാ​ഗ​ലു​മാ​യി ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ലാ​ണ് മ​ല​യാ​ളി അ​ധ്യാ​പ​ക​ർ​ക്ക് നാ​ട്ടി​ലേ​ക്ക് വ​രാ​ൻ അ​വ​സ​രം ഒ​രു​ങ്ങി​യ​ത്.

യാ​ത്രാ​സം​ഘ​ത്തി​ലു​ള്ള ഭൂ​രി​ഭാ​ഗം അ​ധ്യാ​പ​ക​രും വി​വി​ധ സ്കൂ​ളു​ക​ളി​ലെ താ​ല്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് പ​ല​ർ​ക്കും ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യും ശ​ന്പ​ളം ല​ഭ്യ​മാ​കാ​തെ ബു​ദ്ധി​മു​ട്ടു​ക​യും ഇ​നി​യും അ​വി​ടെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​തെ​ന്ന് ബ​സി​ൽ സ​ഞ്ച​രി​ക്കു​ന്ന വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി വി​നി​ൽ വ​ർ​ഗീ​സ് പ​റ​ഞ്ഞു.

വാ​ഴ​പ്പ​ള്ളി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബു​ജു പു​ല്ലു​കാ​ട്ട്, യൂ​ത്ത്ഫ്ര​ണ്ട് എം ​ജോ​സ് വി​ഭാ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി വി​ജ​യ് മാ​രേ​ട്ടു​മാ​ണ് ഇ​വ​രു​ടെ യാ​ത്ര​ക്കു​വേ​ണ്ടി​യു​ള​ള പ്രാ​ദേ​ശി​ക സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു ന​ൽ​കി​യ​ത്.

കേ​ര​ള​ത്തി​ലേ​യും ക​ർ​ണാ​ട​ക​യി​ലേ​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ബം​ഗ​ളൂ​രു​വി​ൽ നി​ന്നും 32അം​ഗ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​സം​ഗം ക​ഴി​ഞ്ഞ​ദി​വ​സം കോ​ട്ട​യ​ക്ക് എ​ത്തി​യി​യി​രു​ന്നു.