എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ച് സേ​​വ​​ന​​ങ്ങ​​ൾ​​ക്ക് ഓ​​ണ്‍​ലൈ​​ൻ സം​​വി​​ധാ​​നം
Friday, July 3, 2020 10:10 PM IST
കോ​​ട്ട​​യം: കോ​​വി​​ഡ് പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ചി​​ന്‍റെ വി​​വി​​ധ സേ​​വ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ന് ഓ​​ണ്‍​ലൈ​​ൻ സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി ജി​​ല്ലാ എം​​പ്ലോ​​യ്മെ​​ന്‍റ് ഓ​​ഫീ​​സ​​ർ അ​​റി​​യി​​ച്ചു. ര​​ജി​​സ്ട്രേ​​ഷ​​ൻ പു​​തു​​ക്ക​​ൽ, സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ചേ​​ർ​​ക്ക​​ൽ എ​​ന്നീ സേ​​വ​​ന​​ങ്ങ​​ൾ സെ​​പ്റ്റം​​ബ​​ർ 30 വ​​രെ www.eemployment.kerala. gov.in എ​​ന്ന വെ​​ബ്സൈ​​റ്റ് മു​​ഖേ​​ന മാ​​ത്ര​​മാ​​ണ് ല​​ഭി​​ക്കു​​ക. ജ​​നു​​വ​​രി മു​​ത​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ പു​​തു​​ക്കാ​​നു​​ള്ള​​വ​​ർ​​ക്ക് ഡി​​സം​​ബ​​ർ 31 വ​​രെ പു​​തു​​ക്കാം.

എ​ൻ​ജി​ഒ അ​സോ.
പ്ര​തി​ഷേ​ധം

കോ​​ട്ട​​യം: വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​റു​​ടെ ശ​​ന്പ​​ള സ്കെ​​യി​​ൽ വെ​​ട്ടി​​ക്കു​​റ​​ച്ച ന​​ട​​പ​​ടി പി​​ൻ​​വ​​ലി​​ക്കു​​ക, വി​​എ​​ഫ്എ, ഓ​​ഫീ​​സ് അ​​റ്റ​​ൻ​​ഡ​​ന്‍റ് സ്ഥാ​​ന​​ക്ക​​യ​​റ്റം അ​​ട്ടി​​മ​​റി​​ക്കു​​ന്ന ന​​ട​​പ​​ടി അ​​വ​​സാ​​നി​​പ്പി​​ക്കു​​ക തു​​ട​​ങ്ങി​​യ റ​​വ​​ന്യു വ​​കു​​പ്പി​​ലെ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് എ​​ൻ​​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന് ജീ​​വ​​ന​​ക്കാ​​ർ കൂ​​ട്ട അ​​വ​​ധി എ​​ടു​​ത്ത് പ്ര​​തി​​ഷേ​​ധി​​ക്കു​​മെ​​ന്ന് അ​​സോ​​സി​​യേ​​ഷ​​ൻ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ര​​ഞ്ജു കെ. ​​മാ​​ത്യു​​വും സെ​​ക്ര​​ട്ട​​റി വി.​​പി. ബോ​​ബി​​നും അ​​റി​​യി​​ച്ചു.