താ​​ഴ​​ത്ത​​ങ്ങാ​​ടി കൊ​ല​പാ​ത​കം: അ​​ബ്ദു​​ൽ സാ​​ലി​​യു​​ടെ മൃ​​ത​​ദേ​​ഹം ഖ​​ബ​​റ​​ട​​ക്കി
Saturday, July 11, 2020 11:18 PM IST
കോ​​ട്ട​​യം: താ​​ഴ​​ത്ത​​ങ്ങാ​​ടി പാ​​റ​​പ്പാ​​ട​​ത്ത് ഷാ​​നി മ​​ൻ​​സി​​ലി​​ൽ എം.​​എം. അ​​ബ്ദു​​ൽ സാ​​ലി​​യു​​ടെ (65) മൃ​​ത​​ദേ​​ഹം ഖ​​ബ​​റ​​ട​​ക്കി. ക​​വ​​ർ​​ച്ച ന​​ട​​ത്താ​​നെ​​ത്തി​​യ അ​​യ​​ൽ​​വാ​​സി​​യാ​​യ യു​​വാ​​വി​​ന്‍റെ ആ​​ക്ര​​മ​​ണ​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന സാ​​ലി വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി ഒ​​ന്പ​​തോ​​ടെ​​യാ​​ണ് മ​​രി​​ച്ച​​ത്. സാ​​ലി​​യു​​ടെ ഭാ​​ര്യ ഷീ​​ബ (55) സം​​ഭ​​വ​​ദി​​വ​​സം ത​​ന്നെ മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​തി​​ന്‍റെ 40-ാം ദി​​വ​​സ​​മാ​​യി​​രു​​ന്നു സാ​​ലി​​യു​​ടെ മ​​ര​​ണം.

ഇ​​ന്ന​​ലെ രാ​​വി​​ലെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​ണ് മൃ​​ത​​ദേ​​ഹം വീ​​ട്ടി​​ലെ​​ത്തി​​ച്ച​​ത്. തു​​ട​​ർ​​ന്നു കോ​​ട്ട​​യം താ​​ജ് ജൂ​​മാ മ​​സ്ജി​​ദി​​ൽ മൃ​​ത​​ദേ​​ഹം ഖ​​ബ​​റ​​ട​​ക്കി.

മ​​സ്ക​​റ്റി​​ലാ​​യി​​രു​​ന്ന ഇ​​വ​​രു​​ടെ എ​​ക​മ​ക​ൾ ഷാ​​നി സു​​ധീ​​റും കു​​ടും​​ബ​​വും സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു നാ​​ട്ടി​​ലെ​​ത്തി​, 14 ദി​​വ​​സ​​ത്തെ ക്വാ​​റ​ന്‍റൈ​​ൻ പൂ​​ർ​​ത്തി​​യാ​​ക്കി ജൂ​​ണ്‍ 25ന് ​​മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ​​ത്തി സാ​​ലി​​യെ ക​​ണ്ടി​​രു​​ന്നു. എ​ന്നാ​ൽ, സാ​​ലി​​ക്ക് സം​​സാ​​രി​​ക്കാ​​നും ആ​​ളു​​ക​​ളെ തി​​രി​​ച്ച​​റി​​യാ​​നും ക​​ഴി​​ഞ്ഞി​​രു​​ന്നി​​ല്ല. ഇ​​ട​​യ്ക്ക് ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​തോ​​ടെ ആ​​രോ​​ഗ്യ​​നി​​ല​​യി​​ൽ നേ​​രി​​യ പു​​രോ​​ഗ​​തി​​യു​​ണ്ടാ​​യെ​​ങ്കി​​ലും ഹൃ​​ദ​​യാ​​ഘാ​​തം സം​​ഭ​​വി​​ച്ച് മ​​ര​​ണ​​പ്പെ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.