മ​​ല​​യോ​​ര​​ത്തെ അ​​പ​​ക​​ട​​മേ​​ഖ​​ല ദു​​ര​​ന്ത​​നി​​വാ​​ര​​ണ സം​​ഘം സ​​ന്ദ​​ർ​​ശി​​ച്ചു
Tuesday, August 11, 2020 10:25 PM IST
ഈ​​രാ​​റ്റു​​പേ​​ട്ട: തീ​​ക്കോ​​യി മാ​​വ​​ടി​​യി​​ൽ നി​​ര​​വ​​ധി വീ​​ടു​​ക​​ൾ​​ക്കു മു​​ക​​ളി​​ലാ​​യി മ​​ല​​ഞ്ചെ​​രു​​വി​​ൽ സ്ഥി​​തി​​ചെ​​യ്യു​​ന്ന പാ​​റ​​ക്ക​​ല്ലു​​ക​​ളു​​ടെ അ​​പ​​ക​​ടാ​​വ​​സ്ഥ ദേ​​ശീ​​യ ദു​​ര​​ന്ത നി​​വാ​​ര​​ണ സം​​ഘം വി​​ല​​യി​​രു​​ത്തി. ക​​ഴി​​ഞ്ഞ ദി​​വ​​സം പെ​​രി​​ങ്ങു​​ള​​ത്ത് ഉ​​രു​​ൾ​​പൊ​​ട്ട​​ലു​​ണ്ടാ​​യ സ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​ന്ന​​ലെ ദു​​ര​​ന്ത​​നി​​വാ​​ര​​ണ സം​​ഘം സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ച​​ത്.

ക​​ല്ല് ഇ​​വി​​ടെ തു​​ട​​രു​​ന്ന​​ത് താ​​ഴെ​​യു​​ള്ള വീ​​ടു​​ക​​ൾ​​ക്ക് ഭീ​​ഷ​​ണി​​യാ​​ണെ​​ന്ന് സം​​ഘം വി​​ല​​യി​​രു​​ത്തി. 12 വീ​​ടു​​ക​​ളാ​​ണ് പാ​​റ​​യ്ക്ക് താ​​ഴെ​​ഭാ​​ഗ​​ത്താ​​യു​​ള്ള​​ത്. ക​​ല്ലു​​ക​​ൾ പൊ​​ട്ടി​​ച്ചു​​മാ​​റ്റാ​​മെ​​ന്നാ​​ണ് സം​​ഘം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. പ​​ക്ഷേ ഇ​​തി​​നു കാ​​ലാ​​വ​​സ്ഥ അ​​നു​​കൂ​​ല​​മാ​​ക​​ണം. പ്ര​​ദേ​​ശ​​വാ​​സി​​ക​​ളെ ഒ​​ഴി​​പ്പി​​ക്കു​​ക​​യും റോ​​ഡ് അ​​ട​​യ്ക്കു​​ക​​യും വേ​​ണം. റി​​പ്പോ​​ർ​​ട്ട് ക​​ള​​ക്ട​​ർ​​ക്ക് കൈ​​മാ​​റു​​മെ​​ന്നും ക​​ള​​ക്ട​​റേ​​റ്റി​​ൽ നി​​ന്നാ​​വും തു​​ട​​ർ ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​വു​​ക​​യെ​​ന്നും ത​​ഹ​​സി​​ൽ​​ദാ​​ർ അ​​ഷ്റ​​ഫ് പ​​റ​​ഞ്ഞു. ര​​ണ്ടു വ​​ർ​​ഷം മു​​ന്പും റ​​വ​​ന്യു സം​​ഘം സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യും മൈ​​നിം​​ഗ് ആ​​ൻ​​ഡ് ജി​​യോ​​ള​​ജി വ​​കു​​പ്പി​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്ന​​താ​​ണ്. എ​​ന്നാ​​ൽ തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​യി​​ല്ല.