ശ​ര​കൂ​ട​ങ്ങ​ൾ അ​ഗ്നി​യി​ൽ അ​മ​ർ​ന്നു; ദീ​പ ഉ​ത്സ​വം സ​മാ​പി​ച്ചു
Monday, November 30, 2020 11:26 PM IST
തൃ​ക്കൊ​ടി​ത്താ​നം: ശ​ര​കൂ​ട​ങ്ങ​ൾ അ​ഗ്നി​യി​ൽ എ​രി​ഞ്ഞ​മ​ർ​ന്നു. തൃ​ക്കൊ​ടി​ത്താ​നം മ​ഹാ​ക്ഷേ​ത്ര​ത്തി​ലെ ദീ​പ ഉ​ത്സ​വം ആ​റാ​ട്ടോ​ടെ സ​മാ​പി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു ഭ​ക്ത​ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ല​വി​ള​ക്ക് കൊ​ളു​ത്തി പ്രാ​ർ​ഥ​ന​യോ​ടെ ഉ​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ഷേ​ത്ര​ച​ട​ങ്ങു​ക​ൾ എ​ല്ലാം ത​ന്നെ യാ​തൊ​രു​മു​ട​ക്ക​വും കൂ​ടാ​തെ ന​ട​ന്നു.

ച​ട​ങ്ങു​ക​ൾ​ക്കു ക്ഷേ​ത്രം ത​ന്ത്രി പ​റ​ന്പൂ​രി​ല്ല​ത്തു രാ​ഗേ​ഷ് നാ​രാ​യ​ണ​ൻ ഭ​ട്ട​തി​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മേ​ൽ​ശാ​ന്തി പു​തു​മ​ന മ​നു ന​ന്പൂ​തി​രി സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു.