മത്സരരം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ച്ച് ദീ​പി​ക ഏ​ജ​ന്‍റു​മാ​രും
Wednesday, December 2, 2020 10:31 PM IST
തൊ​ടു​പു​ഴ:​ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദീ​പി​ക ഏ​ജ​ന്‍റു​മാ​രും മത്സ​ര​രം​ഗ​ത്ത്.​ ദി​വ​സ​വും രാ​വി​ലെ വീ​ടു​ക​ളി​ൽ പ​ത്രം എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ഇ​വ​ർ​ക്ക് വാ​ർ​ഡി​ലെ ആ​ളു​ക​ളു​മാ​യു​ള്ള ബ​ന്ധ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ര​ക്കൈ പ​യ​റ്റാ​ൻ പ്ര​ചോ​ദ​ന​മാ​യ​ത്.​ ന​ഗ​ര​സ​ഭ നാ​ലാം​വാ​ർ​ഡാ​യ മ​ഠ​ത്തി​ക്ക​ണ്ട​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സരി​ക്കു​ന്ന കെ.​വി.​ മാ​ത്യു ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ദീ​പി​ക ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളാ​ണ്.​

സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ഇ​ദ്ദേ​ഹം ആ​ദ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.​ ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച വാ​ർ​ഡാ​ണി​ത്.​ ഷി​ബു സി.​നാ​യ​രാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.​ ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡാ​യ തൊ​മ്മ​ൻ​കു​ത്തി​ൽ നി​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടു​ന്ന ടി.​കെ.​സോ​മ​ൻ​കു​ഞ്ഞ് 30 വ​ർ​ഷ​മാ​യി പ​ത്ര​വി​ത​ര​ണ രം​ഗ​ത്തു​ണ്ട്.​ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭാ​ര്യ ബീ​ന വി​ജ​യി​ച്ച വാ​ർ​ഡി​ലാ​ണ് ഇ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​ത്.​

സ​ർ​ക്കാ​ർ ജോ​ലി​ക്കൊ​പ്പം ദീ​പി​ക​യു​ടെ തൊ​മ്മ​ൻ​കു​ത്ത് ഏ​ജ​ൻ​സി​യും ന​ട​ത്തു​ന്ന ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ മേയി​ലാ​ണ് വ​ണ്ണ​പ്പു​റം വി​ല്ലേ​ജ് ഓ​ഫീ​സ​ർ ത​സ്തി​ക​യി​ൽ നി​ന്നു വി​ര​മി​ച്ച​ത്. ബി​ബി​ൻ അ​ഗ​സ്റ്റി​നാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡാ​യ പ​റ​ത്താ​ന​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സരിക്കു​ന്ന ബീ​ന ദീ​പി​ക നെ​ടി​യ​കാ​ട് ഏ​ജ​ന്‍റ് പ​യ​സി​ന്‍റെ ഭാ​ര്യ​യാ​ണ്.​

മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​വ​ർ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. 2010-ൽ ​ഇ​തേ വാ​ർ​ഡി​ൽനി​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ചി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു​മു​ന്ന​ണി​യു​ടെ​യും ഭാ​ഗ​മാ​കാ​തെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മത്സരി​ച്ചു പ​രാ​ജ​യ​പ്പെ​ട്ടു.​ ഇ​ത്ത​വ​ണ വി​ജ​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് പ്ര​ചാ​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.​ രാ​ജി ജോ​സാ​ണ് ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.