ലോ​ക​ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം
Wednesday, December 2, 2020 10:33 PM IST
ചെ​റു​തോ​ണി: സ​മ​ഗ്ര​ശി​ക്ഷ അ​റ​ക്കു​ളം ബി​ആ​ർ​സി​യു​ടെ​യും ജി​ല്ലാ പോ​ലീ​സ് സൊ​സൈ​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ചെ​റു​തോ​ണി പോ​ലീ​സ് സൊ​സൈ​റ്റി ഹാ​ളി​ൽ ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം ന​ട​ക്കും. രാ​വി​ലെ 10.30-ന് ​ന​ട​ക്കു​ന്ന ദി​നാ​ച​ര​ണം ച​ല​ച്ചി​ത്ര താ​രം ജാ​ഫ​ർ ഇ​ടു​ക്കി ഉ​ദ്ഘാ​ട​നം​ചെ​യ്യും. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, സ​മ​ഗ്ര​ശി​ക്ഷ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി. ​ബി​ന്ദു​മോ​ൾ, അ​റ​ക്കു​ളം ഉ​പ ജി​ല്ലാ​വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​വി. രാ​ജു, അ​റ​ക്കു​ളം ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ മു​രു​ക​ൻ വി. ​അ​യ​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 50 ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ കി​റ്റും പു​തു​വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം​ചെ​യ്യും. ഉ​പ​ജി​ല്ല​യി​ലെ കു​ട്ടി​ക​ൾ ഓ​ണ്‍​ലൈ​നാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.
ക​ട്ട​പ്പ​ന​യി​ൽ സ​മ​ഗ്ര ശി​ക്ഷ കേ​ര​ള ക​ട്ട​പ്പ​ന ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ഭി​ന്ന​ശേ​ഷി ദി​നം ഇ​ന്ന് ന​ട​ത്തും. ക​ട്ട​പ്പ​ന ബി​പി​സി എം.​വി. ഗി​രി​ജാ​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം ക​ട്ട​പ്പ​ന എ​ഇ​ഒ ടോ​മി ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ് മോ​ഹ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡി. ​ബി​ന്ദുമോ​ൾ, ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി ജോ​ർ​ജ് വ​ർ​ഗീ​സ്, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ മൈ​ക്കി​ൾ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ഗൂഗി​ൾ മീ​റ്റ് വ​ഴി ന​ട​ക്കും.