ക​ട്ട​പ്പ​ന പേ​ഴും​ക​വ​ല വാ​ർ​ഡി​ൽ ച​തു​ഷ്കോ​ണ മ​ത്സ​രം
Wednesday, December 2, 2020 10:33 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ഒ​ൻ​പ​താം വാ​ർ​ഡ് പേ​ഴും​ക​വ​ല​യി​ൽ ഇ​ക്കു​റി ച​തു​ഷ്കോ​ണ മ​ത്സ​രം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ലി​സി ജയിം​സും എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി സി​ജോ​മോ​ൻ ജോ​സ​ഫും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി പി. ​അ​രു​ണ്‍​കു​മാ​റും മ​ത്സ​രി​ക്കു​ന്പോ​ൾ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന ബി​ജു ഐ​ക്ക​ര മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്കും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി രം​ഗ​ത്തു​ണ്ട്.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ന്‍റെ ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ യു​ഡി​എ​ഫ് സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബി​നു ന​ൽ​കാ​നാ​യി​രു​ന്നു ധാ​ര​ണ.

ഇ​ത​നു​സ​രി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു ഐ​ക്ക​ര പ്ര​വ​ർ​ത്ത​ന​വും തു​ട​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫി​നു സീ​റ്റു ന​ൽ​കേ​ണ്ടി​വ​ന്ന​പ്പോ​ഴാ​ണ് ബി​ജു ത​ഴ​യ​പ്പെ​ട്ട​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ദ്യാ​ർ​ഥി , യു​വ​ജ​ന സം​ഘ​ട​ന​ക​ളി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ​ത്തി​യ ത​ന്‍റെ 35 വ​ർ​ഷ​ത്തെ പൊ​തു​പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും വ്യ​ക്തി​ബ​ന്ധ​ങ്ങ​ളും അ​നു​കൂ​ല​മാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ബി​ജു സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​ര​ത്തി​നെ​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ത​വ​ണ വ​നി​ത സം​വ​ര​ണ മ​ണ്ഡ​ല​മാ​യി​രു​ന്ന ഇ​വി​ടെ ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ സ്ഥാ​നാ​ർ​ഥി ജി​ജി സാ​ബു​വി​നോ​ട് ആ​റു വോ​ട്ടി​നു പ​രാ​ജ​യ​പ്പെ​ട്ട ലി​സി ജയിം​സി​നെ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​ജോ​മോ​ൻ ജോ​സ​ഫ്.