കേ​ര​ള ബാ​ങ്ക് വാ​ർ​ഷി​കം
Friday, December 4, 2020 10:35 PM IST
കു​മ​ളി: കേ​ര​ള ബാ​ങ്കി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​മ​ളി മെ​യി​ൻ ശാ​ഖ​യി​ൽ ക​സ്റ്റ​മ​ർ മീ​റ്റും സം​ഘ​ടി​പ്പി​ച്ചു.
കു​മ​ളി മെ​യി​ൻ ശാ​ഖ​യി​ലെ ഏ​റ്റ​വും ന​ല്ല ഇ​ട​പാ​ടു​കാ​രാ​യ തോ​മ​സ് ജ​സ്റ്റി​ൻ ഞ​ള്ള​ത്തു​വ​യ​ൽ, ഗ്രേ​സി വി​ൻ​സ​ന്‍റ് ക​ട​പ്ലാ​ക്ക​ൽ എ​ന്നി​വ​രെ ശാ​ഖ മാ​നേ​ജ​ർ കെ.​എ​ൻ. പ്ര​ദീ​പ്കു​മാ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചും ഉ​പ​ഹാ​രം ന​ൽ​കി​യും ആ​ദ​രി​ച്ചു.
വി​വി​ധ വാ​യ്പ പ​ദ്ധ​തി​ക​ളു​ടെ വി​ത​ര​ണം അ​സി. മാ​നേ​ജ​ർ കെ.​എ. ഫൈ​സ​ൽ നി​ർ​വ​ഹി​ച്ചു.