ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വോ​ട്ടി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണം: കെ​ജി​എം​ഒ​എ
Saturday, December 5, 2020 10:22 PM IST
തൊ​ടു​പു​ഴ: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വോ​ട്ടു​ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ജി​ല്ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മു​ഴു​വ​ൻ സ​മ​യ​വും ക​ർ​മ​നി​ര​ത​രാ​ണ്. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ർ വോ​ട്ടു​ചെ​യ്യാ​ൻ വ​രു​ന്ന​തി​നാ​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​തി​നാ​ലും അ​താ​തു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ആ​രോ​ഗ്യ സ്ഥാ​പ​നം മു​ഴു​വ​ൻ​സ​മ​യ​വും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ൽ​നി​ന്നു ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തോ​ടൊ​പ്പം കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും ഡ്യൂ​ട്ടി​യു​ള്ള ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മു​ഴു​വ​ൻ സ​മ​യ​വും ഡ്യൂ​ട്ടി​യി​ൽ ആ​യി​രി​ക്കും. അ​വ​ർ​ക്ക് വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പോ​സ്റ്റ​ൽ വോ​ട്ട് സം​വി​ധാ​നം ഏ​ർ​പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ കാ​ര്യം പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​മ്മ​തി​ദാ​നാ​വ​കാ​ശം മൗ​ലി​ക അ​വ​കാ​ശ​മാ​ണെ​ന്നും അ​തു സം​ര​ക്ഷി​ക്ക​പ്പെ​ടാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്നും കെ​ജി​എം​ഒ​എ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ടു​പു​ഴ: കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ടാ​തെ​യെ​ന്ന് ആ​ക്ഷേ​പം. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യും ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രേ​യു​മാ​ണ് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യും സെ​ക്ക​ൻ​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യും നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്ക് പോ​സ്റ്റ​ൽ വോ​ട്ട് അ​നു​വ​ദി​ച്ചി​ട്ടി​ല്ല. മ​റ്റു​ള്ള പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക്വാ​റ​ന്ൈ‍​റ​നി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​റ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ര്യ​ത്തി​ൽ ഇ​തു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് ഷാ​ജി ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നെ​ടു​ങ്ക​ണ്ടം: നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കും സെ​ക്ക​ൻ​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കും വോ​ട്ടു​ചെ​യ്യാ​ൻ സാ​ഹ​ച​ര്യ​മി​ല്ല. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ന​ട​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ആ​രോ​ഗ്യ വ​കു​പ്പി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​വാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​റ്റു​ള്ള പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക്വാ​റ​ന്ൈ‍​റ​നി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കു​വാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശം ഇ​റ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ര്യ​ത്തി​ൽ യാ​തൊ​രു നി​ർ​ദേ​ശ​വും ഇ​റ​ക്കാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ദേ​വ​സ്യ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ബേ​ബി, ഷി​ഹാ​ബ് പ​രീ​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.