തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ ഭ​വ​ന പ​ദ്ധ​തി
Thursday, January 14, 2021 9:49 PM IST
ഇ​ടു​ക്കി: ത​ല​മു​റ​ക​ളാ​യി തോ​ട്ടം ല​യ​ങ്ങ​ളി​ലെ ഒ​റ്റ​മു​റി​യി​ൽ ക​ഴി​യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്് ഇ​നി സ്വ​ന്തം വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങാം. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്വ​ന്ത​മാ​യി വീ​ട് ഒ​രു​ക്കാ​ൻ തൊ​ഴി​ൽ വ​കു​പ്പ് ഓ​ണ്‍ യു​വ​ർ ഓ​ണ്‍ ഹൗ​സ് ഭ​വ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കും.
സ്വ​ന്ത​മാ​യി സ്ഥ​ല​വും വീ​ടും ഇ​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യാ​ണ് പ​ദ്ധ​തി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​ടു​ക്കി കു​റ്റി​യാ​ർ​വാ​ലി​യി​ൽ പ​ത്തു വീ​ടു​ക​ൾ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൂ​ർ​ത്തി​യാ​ക്കി.
തൊ​ഴി​ൽ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഭ​വ​നം ഫൗ​ണ്ടേ​ഷ​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. കൂ​ടു​ത​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ക​ണ്ണ​ൻ ദേ​വ​ൻ ഹി​ൽ​സ് വി​ല്ലേ​ജി​ൽ 5.49 ഏ​ക്ക​ർ റ​വ​ന്യൂ ഭൂ​മി ക​ണ്ടെ​ത്തി. കൊ​ല്ലം പു​ന​ലൂ​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്ലാ​ന്‍റേഷൻ​സി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​വും തു​ട​ങ്ങി.
തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ല​യ​ങ്ങ​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ല ത​ല​മു​റ​ക​ൾ ഒ​രു​മി​ച്ച് ക​ഴി​യേ​ണ്ട നി​ല​യാ​ണ് പ​ല ല​യ​ങ്ങ​ളി​ലും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഭ​വ​ന​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. പീ​രു​മേ​ട്ടി​ൽ ഭ​വ​ന പ​ദ്ധ​തി​ക്കാ​യി ഭൂ​മി​ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി തു​ട​രു​ക​യാ​ണ്.
ഭ​വ​നം ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തൊ​ഴി​ൽ വ​കു​പ്പ് ന​ട​ത്തി​യ സ​ർ​വേ​യി​ൽ 32,454 തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ളി​ൽ 5348 പേ​ർ​ക്കാ​ണ് സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത​ത്.
ഇ​വ​രെ ലൈ​ഫ് മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ട് ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.