ജീ​പ്പ് ഡ്രൈ​വ​ർ​മാ​ർ​ക്ക് 5000 രൂ​പ​യു​ടെ സ​ഹാ​യം
Tuesday, January 19, 2021 10:23 PM IST
രാ​ജ​കു​മാ​രി: കൊ​ളു​ക്കു​മ​ല ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ജീ​പ്പ് ഡ്രൈ​വ​ർ​മാ​ർ​ക്ക് സ​ഹാ​യ​വു​മാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. കൊ​ളു​ക്കു​മ​ല​യി​ലേ​ക്ക് സ​വാ​രി ന​ട​ത്താ​ൻ അം​ഗീ​കാ​ര​മു​ള്ള 108 ജീ​പ്പ് ഡ്രൈ​വ​ർ​മാ​ർ​ക്ക് ഈ​മാ​സം അ​വ​സാ​നം 5000 രൂ​പ​വീ​തം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. കൊ​ളു​ക്കു​മ​ല പ്ര​വേ​ശ​ന​ത്തി​നാ​യി സ​ഞ്ചാ​രി​ക​ളി​ൽ​നി​ന്ന് പ​ഞ്ചാ​യ​ത്തും ഡി​ടി​പി​സി​യും ഈ​ടാ​ക്കു​ന്ന തു​ക​യി​ൽ​നി​ന്നു​മാ​ണ് ഡ്രൈ​വ​ർ​മാ​ർ​ക്ക് സ​ഹാ​യം​ന​ൽ​കു​ന്ന​ത്.
ടൂ​റി​സ​ത്തെ ആ​ശ്ര​യി​ച്ച് നൂ​റി​ല​ധി​കം ജീ​പ്പ് ഡ്രൈ​വ​ർ​മാ​രാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് ടൂ​റി​സം മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ ഇ​വ​രു​ടെ ജീ​വ​നോ​പാ​ധി​യും പ്ര​തി​സ​ന്ധി​യി​ലാ​യി.
നി​ല​വി​ൽ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചെ​ങ്കി​ലും കൊ​ച്ചി -ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ചി​ന്ന​ക്ക​നാ​ലി​ലേ​ക്ക് എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഹാ​യ​ധ​നം ന​ൽ​കു​ന്ന​ത