ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘം ഭ​ര​ണം യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു
Wednesday, January 20, 2021 10:34 PM IST
ചെ​റു​തോ​ണി: വ​ർ​ഷ​ങ്ങ​ളാ​യി എ​ൽ​ഡി​എ​ഫ് ഭ​രി​ച്ചി​രു​ന്ന മ​ണി​യാ​റ​ൻ​കു​ടി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘം യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. ഒ​ൻ​പ​തം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫി​ലെ എ​ട്ടു​പേ​ർ വി​ജ​യി​ച്ചു. ജോ​യി കൊ​ച്ചു​നി​ര​വ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ജോ​സ് കൊ​ട്ട​ക്കാ​വി​ൽ, ജേ​ക്ക​ബ് വ​ട്ട​ക്കു​ന്നേ​ൽ, ജോ​യി ത​യ്യി​ൽ, രാ​ജ​ൻ പൊ​ന്ന​പ്പ​ൻ, ജ​മീ​ല പ​രീ​ത്, ജി​ബി മ​നോ​ജ്, മേ​രി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട യു​ഡി​എ​ഫി​ലെ മ​റ്റം​ഗ​ങ്ങ​ൾ. എ​ൽ​ഡി​എ​ഫി​ൽ നി​ന്നും ബാ​ബു തോ​ട്ട​ത്തി​മ്യാ​ലി​ലും വി​ജ​യി​ച്ചു. വി​ജ​യി​ച്ച യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ മ​ണി​യാ​റ​ൻ​കു​ടി​യി​ൽ ആ​ഹ്ളാ​ദ പ്ര​ക​ട​നം ന​ട​ത്തി.
തു​ട​ർ​ന്ന് മ​ണി​യാ​ൻ​കു​ടി ടൗ​ണി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ.​പി. ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി കൊ​ച്ചു​പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​ഡി. ജോ​സ​ഫ്, അ​നി​ൽ ആ​ന​ക്ക​നാ​ട്ട്, സി.​പി. സ​ലിം, സി​ബി ത​ക​ര​പി​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.