യു​ഡി​എ​ഫ് ധ​ർ​ണ 23ന്
Wednesday, January 20, 2021 10:38 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ 23ന് ​യു ഡി ​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.​അ​ശോ​ക​നും, ക​ണ്‍​വീ​ന​ർ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബും അ​റി​യി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ക, ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ക, അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കെ​ല്ലാം പ​ട്ട​യം ന​ൽ​കു​ക, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​യും, പി​എ​സ്‌​സി നി​യ​മ​ന​ങ്ങ​ൾ അ​ട്ടി​മ​റി​ച്ച​തും സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, മു​ൻ ബ​ജ​റ്റ് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ.
തൊ​ടു​പു​ഴ​യി​ൽ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ, അ​ടി​മാ​ലി​യി​ൽ എ.​കെ.​മ​ണി എ​ക്സ് എം​എ​ൽ​എ, നെ​ടു​ങ്ക​ണ്ട​ത്ത് മു​സ്‌ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​അ​ബ്ബാ​സ്, ക​ട്ട​പ്പ​ന​യി​ൽ ഇ.​എം.​ആ​ഗ​സ്തി എ​ക്സ് എം​എ​ൽ​എ, ഏ​ല​പ്പാ​റ​യി​ൽ ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ബേ​ബി എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.