ഗ്രൂ​പ്പ് രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Friday, January 22, 2021 10:27 PM IST
ക​രി​മ​ണ്ണൂ​ർ:​ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​ര​സ്പ​രം ചെ​ളി വാ​രി​യെ​റി​യാ​തെ ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​തി​ർ​വ​ര​ന്പി​ട​ണ​മെ​ന്നും ഉ​റ​ങ്ങു​ന്ന ജം​ബോ ഭാ​ര​വാ​ഹി​ക​ൾ പാ​ർ​ട്ടി​യെ ന​ശി​പ്പി​ക്കു​മെ​ന്നും ക്രി​യാ​ത്മ​ക ച​ർ​ച്ച​ക​ളും പ​ഠ​ന ശി​ബി​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ച് സെ​മി കേ​ഡ​ർ സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്നും കെ​പി​സി​സി മൈ​നോ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് കോ​ക്കാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.​
എ​ഐ​സി​സി സെ​ക്ര​ട്ട​റി ഐ​വാ​ൻ ഡി​സൂ​സ പ​ങ്കെ​ടു​ത്ത ക​രി​മ​ണ്ണൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ ജ​യി​ക്കാ​മാ​യി​രു​ന്ന നി​ര​വ​ധി സീ​റ്റു​ക​ൾ ഗ്രൂ​പ്പ് രാ​ഷ്ട്രീ​യം മൂ​ലം ന​ഷ്ട​പ്പെ​ടു​ത്തി​യ​താ​യി നേ​ര​ത്തെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.
​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യ പ​രാ​ജ​യം മ​റി​ക​ട​ന്ന് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബൂ​ത്ത് ത​ലം മു​ത​ലു​ള്ള ഭാ​ര​വാ​ഹി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നാ​യാ​ണ് ഐ​വാ​ൻ ഡി​സൂ​സ ജി​ല്ല​യി​ലെ​ത്തി​യ​ത്.​ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ഡി​സി​സി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.