ഏ​ലം കൃ​ഷി ഉ​പേ​ക്ഷി​ച്ച് ഇ​ത​ര കൃ​ഷി​യി​ലേ​ക്ക് മാ​റി​യ ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ന​ൽ​ക​ണം: റോ​ഷി അ​ഗ​സ്റ്റി​ൻ
Saturday, January 23, 2021 11:01 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി ജി​ല്ല​യി​ൽ ഏ​ലം​കൃ​ഷി ഉ​പേ​ക്ഷി​ച്ച് മ​റ്റു കൃ​ഷി​യി​ലേ​ക്ക് മാ​റി​യ ക​ർ​ഷ​ക​രു​ടെ ഭൂ​മി​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 2021-22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ധ​ന​വി​നി​യോ​ഗ ബി​ല്ലി​ന്‍റെ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല​യി​ലെ സി​എ​ച്ച്ആ​ർ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ 01-01-1977-നു ​മു​ൻ​പ് ഏ​ലം കൃ​ഷി ഉ​പേ​ക്ഷി​ച്ചി​ട്ടും ലാ​ൻ​ഡ് ര​ജി​സ്റ്റ​റി​ൽ ഏ​ലം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് തി​രു​ത്താ​ത്ത​താ​ണ് പ​ട്ട​യം ല​ഭി​ക്കാ​ൻ ത​ട​സ​മാ​യി​ട്ടു​ള്ള​ത്.

കു​രു​മു​ള​ക് ക​ർ​ഷ​ക​ർ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. കു​രു​മു​ള​കി​ന് 500 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്ക​ണം. ക​ർ​ഷ​ക​ർ​ക്ക് ഉ​ല്പാ​ദ​ന ചെ​ല​വു​പോ​ലും ല​ഭി​ക്കു​ന്നി​ല്ല. കി​ലോ​യ്ക്ക് 700 രൂ​പ വി​ല ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന കു​രു​മു​ള​കി​ന് ഇ​പ്പോ​ൾ 320 രൂ​പ​യാ​ണ്. വി​യ​റ്റ്നാ​മി​ൽ​നി​ന്നും ശ്രീ​ല​ങ്ക​യി​ൽ നി​ന്നു​മു​ള്ള ഇ​റ​ക്കു​മ​തി​യാ​ണ് ഇ​തി​നു കാ​ര​ണം.

സം​സ്ഥാ​ന​ത്ത് ക​ർ​ഷ​ക​രെ​ക്കു​റി​ച്ചു​ള്ള ഒ​രു വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്ക് റേ​ഷ​ൻ പെ​ർ​മി​റ്റ് ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള അ​ള​വി​ൽ റേ​ഷ​ൻ ല​ഭി​ക്കു​ന്നി​ല്ല. ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ളെ റേ​ഷ​ൻ സം​വി​ധാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ഒ​രു റേ​ഷ​ൻ കാ​ർ​ഡ് എ​ന്ന നി​ല​യി​ൽ ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ൾ​ക്കും റേ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.