ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ പ്ര​യ​ത്നി​ക്ക​ണം: മാ​ർ നെ​ല്ലി​ക്കു​ന്നേ​ൽ
Sunday, January 24, 2021 10:15 PM IST
ചെ​റു​തോ​ണി: ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ കൂ​ട്ടാ​യി പ്ര​യ​ത്നി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ​മ​രം​ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖാ​പി​ച്ചും ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ചെ​റു​തോ​ണി​യി​ൽ കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഉ​പ​വാ​സ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ടി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും വി​ക​സ​ന​ത്തി​നും അ​ടി​ത്ത​റ​പാ​കു​ന്ന ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ട്. മ​ണ്ണി​നും മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ക്കു​ന്ന ക​ർ​ഷ​ക​നും വി​ല​യു​ണ്ടാ​ക​ണം. വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നും ക​ർ​ഷ​ക​ർ​ക്കും വി​ള​ക​ൾ​ക്കും സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണം. നി​യ​മ​ങ്ങ​ളൊ​ന്നും നി​യ​മ​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള​ത​ല്ല. ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ന​മ്മു​ടെ രാ​ജ്യ​ത്ത് ജ​ന​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​യ​മ​ങ്ങ​ളാ​ണു​ണ്ടാ​കേ​ണ്ട​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി നി​യ​മ​ങ്ങ​ൾ വ്യാ​ഖ്യാ​നി​ക്ക​ണം.

സം​സ്ഥാ​ന​ത്തെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കു​ള്ള മാ​ന്യ​മാ​യ ജീ​വി​തം ഇ​ടു​ക്കി​യി​ലു​ള്ള​വ​ർ​ക്കു നി​ഷേ​ധി​ക്കു​ന്ന​ത് നീ​തീ​ക​രി​ക്കാ​വു​ന്ന​ത​ല്ല. കാ​ർ​ഷി​ക​മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി സ​മൂ​ഹ​ത്തി​ൽ എ​ന്തു​ചെ​യ്യാ​നാ​വും എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് കെ​സി​വൈ​എം സം​ഘ​ട​ന​യി​ലെ യു​വാ​ക്ക​ൾ ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​ത്യ​ഗ്ര​ഹം. യു​വ​ജ​ന സ​ത്യ​ഗ്ര​ഹം ഒ​രു തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും ബി​ഷ​പ്പ് പ​റ​ഞ്ഞു.

ഉ​പ​വാ​സ സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 51 യു​വ​ജ​ന​ങ്ങ​ൾ​ക്കും മെ​ത്രാ​ൻ നാ​ര​ങ്ങാ​നീ​ര് ന​ൽ​കി​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടോ​മി​ൻ അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​പി കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട്, ഫാ. ​സെ​ബാ​സ​റ്റ്യ​ൻ കൊ​ച്ചു​പു​ര​ക്ക​ൽ, എ​കെ​സി​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ, ഫാ. ​ജോ​സ​ഫ് പാ​ലേ​ക്കു​ടി​യി​ൽ, ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്, അ​ല​ക്സ് തോ​മ​സ്, ഡോ​ണ ടോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ വേ​ദി​യി​ലെ​ത്തി ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു.