ക​ർ​ഷ​ക പ്ര​തി​ഷേ​ധ പ​രേ​ഡ് വി​ജ​യി​പ്പി​ക്ക​ണം
Sunday, January 24, 2021 10:15 PM IST
ചെ​റു​തോ​ണി: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഇ​ടു​ക്കി​ജി​ല്ല​യി​ൽ 150 കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന​പ​രേ​ഡ് ന​ട​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ക​ർ​ഷ​ക ദ്രോ​ഹ​ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച് ര​ണ്ടു​മാ​സ​മാ​യി രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ർ​ഷ​ക​ർ സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ്.
റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക​ർ പ​ണി​യാ​യു​ധ​ങ്ങ​ളും ദേ​ശീ​യ പ​താ​ക​യും കൈ​ക​ളി​ലേ​ന്തി ന​ട​ത്തു​ന്ന ക​ർ​ഷ​ക​രു​ടെ ബ​ദ​ൽ പ​രേ​ഡി​നൊ​പ്പം എ​ല്ലാ സം​സ്ഥാ​ന, ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ക​ർ​ഷ​ക പ​രേ​ഡ് ന​ട​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ മാ​ത്യു വ​ർ​ഗീ​സ്, ക​ണ്‍​വീ​ന​ർ എം.​വി. ബേ​ബി, ഷി​നോ​ജ് വ​ള്ളാ​ടി, കെ.​കെ. ഷം​സു​ദ​ദ്ദീ​ൻ, ജോ​യി അ​ന്പാ​ട്ട്, അ​നി​ൽ രാ​ഘ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.