വി​വി​ധ പ്ര​വൃത്തി​ക​ൾ​ക്ക് തു​ക അ​നു​വ​ദി​ച്ചു: പി.​ജെ.​ ജോ​സ​ഫ്
Tuesday, February 23, 2021 10:29 PM IST
തൊ​ടു​പു​ഴ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ പ്ര​വൃത്തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും തു​ക അ​നു​വ​ദി​ച്ച​താ​യി പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.
ക​രി​ങ്കു​ന്നം, മു​ട്ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​യ​മ​റ്റ​ത്ത് മോ​ട്ടോ​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് 16 ല​ക്ഷം രൂ​പ​യും മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ മാ​ത്ത​പ്പാ​റ പ​ന്പ് ഹൗ​സി​ൽ മോ​ട്ടോ​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് 20 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. മോ​ട്ടോ​ർ വാ​ങ്ങു​ന്ന​തി​ന് ധ​ന​വ​കു​പ്പി​ൽ നി​ന്നും പ്ര​ത്യേ​ക അ​നു​മ​തി ല​ഭ്യ​മാ​ക്കി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.
നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ജ​ല​ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ലാ​ബു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് 7.54 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഗ​വ.​ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പെ​രി​ങ്ങാ​ശേ​രി, ഗ​വ. ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പൂ​മാ​ല, സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ൾ ക​രി​ങ്കു​ന്നം, എം​കെഎൻ​എം എ​ച്ച്എ​സ് കു​മാ​ര​മം​ഗ​ലം, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ വ​ഴി​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി ലാ​ബു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ പ​ടി.​കോ​ടി​ക്കു​ളം വ​ലി​യ തോ​ടി​നു കു​റു​കെ വാ​ഴ​ക്കാ​ല ഭാ​ഗ​ത്ത് 1, 13 വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ച് പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് 75 ല​ക്ഷം രൂ​പ​യും ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ചു.
വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ബ്ലാ​ത്തി​ക​വ​ല - മൊ​ട്ട​മു​ടി റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 55 ല​ക്ഷം, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​ല​പ്പി​ള്ളി - പാ​റ​ത്തോ​ട് - അ​ഞ്ചി​രി റോ​ഡി​ൽ തോ​ടി​നു കു​റു​കെ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് 15 ല​ക്ഷം, ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വേ​ലി​യ്ക്ക​ക​ത്ത് - വെ​ളു​ത്ത ക​ട​വ് റോ​ഡി​ൽ ഇ​ട​മ​റു​ക് പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പം പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് 10 ല​ക്ഷം, പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​രു​ന്തും​പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ടാ​ങ്കും കു​ടി​വെ​ള്ള വി​ത​ര​ണ ലൈ​നു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​ന് 12 ല​ക്ഷം, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ ല​ത്തീ​ൻ​പ​ള്ളി - ഉൗ​ര​ൻ​ക​ല്ല് - കു​രു​തി​ക്ക​ളം റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 30 ല​ക്ഷം, പ​ന്നി​മ​റ്റം - സി​കെ​വി​എ​ച്ച്എ​സ്എ​സ് വെ​ള്ളി​യാ​മ​റ്റം റോ​ഡി​ന് 15 ല​ക്ഷം, വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ക​ള്ളി​പ്പാ​റ നി​ര​പ്പ് - മൂ​ന്നീ​ട്ടി റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 15 ല​ക്ഷം, കു​മ്മം​ങ്ക​ല്ല് - തൊ​ണ്ടി​ക്കു​ഴ -മ​ലേ​പ്പ​റ​ന്പ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 10 പ​ത്തു ല​ക്ഷം, വെ​ങ്ങ​ല്ലൂ​ർ മു​നി​സി​പ്പ​ൽ യു​പി സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് 20 ല​ക്ഷം, ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ക​നാ​ൽ ബ​ണ്ട് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 49.85 ല​ക്ഷം എ​ന്നി​ങ്ങ​നെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച​താ​യും പി.​ജെ.​ജോ​സ​ഫ് അ​റി​യി​ച്ചു.