ഗ്യാ​പ് റോ​ഡ് നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ
Thursday, February 25, 2021 10:41 PM IST
രാ​ജ​കു​മാ​രി: കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ദേ​വി​കു​ളം ഗ്യാ​പ് റോ​ഡി​ന്‍റെ നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ. റോ​ഡു​നി​ർ​മാ​ണം ആ​രം​ഭി​ച്ച 2017 മു​ത​ൽ ഗ്യാ​പ് റോ​ഡി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ള​യ​വും മ​ല​യി​ടി​ച്ചി​ലും​മൂ​ലം ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. ഇ​തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ചി​ന്ന​ക്ക​നാ​ൽ ഒ​റ്റ​പ്പെ​ട്ടു. സ​ഞ്ചാ​രി​ക​ൾ വ​രാ​താ​യ​തോ​ടെ ചി​ന്ന​ക്ക​നാ​ലി​ലെ ഹോ​ട്ട​ലു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​യി. ഇ​നി​യും ന​ഷ്ടം​സ​ഹി​ച്ച് മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ചു.

റോ​ഡു​നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​പ്പു​കേ​ട് മൂ​ല​മാ​ണെ​ന്നും വ്യാ​പാ​രി​ക​ൾ ആ​രോ​പി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ സ​മ​രം തു​ട​ങ്ങാ​ൻ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ദേ​വി​കു​ളം ബ്ലോ​ക്ക് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് ഷാ​ജു വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി രാ​മ​രാ​ജ് സൂ​ര്യ​നെ​ല്ലി, ചി​ന്ന​ക്ക​നാ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി. ​മ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ൾ ഗ്യാ​പ് റോ​ഡി​ൽ സൂ​ച​നാ​സ​മ​രം ന​ട​ത്തി.