ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​നെ​തി​രെ​യു​ള്ള സ​മ​രം അ​നാ​വ​ശ്യ​മെ​ന്ന്
Thursday, February 25, 2021 10:41 PM IST
ചെ​റു​തോ​ണി: റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 87 കോ​ടി രൂ​പ മു​ട​ക്കി രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ൽ പ​ണി​യു​ന്ന പൈ​നാ​വ് - താ​ന്നി​ക്ക​ണ്ടം - അ​ശോ​ക റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ടാ​ർ മി​ക്സിം​ഗ് യൂ​ണി​റ്റി​നെ​തി​രെ ന​ട​ത്തു​ന്ന സ​മ​രം അ​നാ​വ​ശ്യ​വും രാ​ഷ്ട്രീ​യ പ്രേ​രി​ത​വു​മെ​ന്ന് സി​പി​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി.​വി. വ​ർ​ഗീ​സ് ആ​രോ​പി​ച്ചു. റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന യു​ഡി​എ​ഫ് - ബി​ജെ​പി നീ​ക്ക​ത്തി​നെ​തി​രെ എ​ൽ​ഡി​എ​ഫ് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി മ​ണി​യാ​റ​ൻ​കു​ടി​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ലാ​ന്‍റി​ന്‍റെ പേ​രു​പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ തെ​റ്റി​ധ​രി​പ്പി​ച്ച് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ യു​ഡി​എ​ഫ് ത​ട​യാ​ൻ ശ്ര​മി​ച്ചാ​ൽ ബ​ഹു​ജ​ന​ങ്ങ​ളെ മു​ന്നി​ൽ​നി​ർ​ത്തി പ്ര​തി​രോ​ധി​ക്കു​മെ​ന്നും വ​ർ​ഗീ​സ് പ​റ​ഞ്ഞു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​വാ​ഴ​ത്തോ​പ്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പി​ണ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​സി​പി ജി​ല്ലാ​പ്ര​സി​ഡി​ന്‍റ് അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൻ, കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം ജോ​സ് കു​ഴി​ക​ണ്ടം, റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, പി.​ബി. സ​ബീ​ഷ്, കെ.​ജി. സ​ത്യ​ൻ, ജോ​ർ​ജ് പോ​ൾ, സി​നോ​ജ് വ​ള്ളാ​ടി, സി.​എം. അ​സീ​സ്, എം.​വി. ബേ​ബി കെ. ​സ​വാ​ദ്, പി.​കെ. വി​ജ​യ​ൻ, രാ​ജു ക​ല്ല​റ​ക്ക​ൽ, പ്ര​ഭ ത​ങ്ക​ച്ച​ൻ, ടി.​യു. നൗ​ഷാ​ദ്, മ​നോ​ജ് കൊ​ച്ചു​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.