അ​ടി​മാ​ലി ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ൽ​ക​ര​ണം തുടങ്ങി
Thursday, February 25, 2021 10:41 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി ടൗ​ണ്‍ ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ചു. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ലാ​യി ക​ട​ന്നു​വ​രു​ന്ന പ്ര​ദേ​ശ​മെ​ന്ന നി​ല​യി​ലാ​ണ് അ​ടി​മാ​ലി ടൗ​ണ്‍ ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​തി ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നൂ​റി​ല​ധി​കം എ​ൽ​ഇ​ഡി ലൈ​റ്റു​ക​ളും ഇ​തി​നോ​ടു​ചേ​ർ​ത്ത് വെ​യി​സ്റ്റ് ബി​ന്നു​ക​ളും പൂ​ച്ചെ​ടി​ക​ളും സ്ഥാ​പി​ക്കും. 2021- 2022 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ലാ​ൻ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ടൗ​ണി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വാ​ഷ്ബെ​യി​സ​ണു​ക​ളും തു​പ്പ​ൽ കോ​ളാ​ന്പി​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്തി​ന് പ​രി​പാ​ടി​യു​ണ്ട്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി മാ​ത്യു നി​ർ​വ​ഹി​ച്ചു.