വി​ജ​യയാ​ത്ര മാ​ർ​ച്ച് ഒന്നിന് തൊ​ടു​പു​ഴ​യി​ൽ
Thursday, February 25, 2021 10:47 PM IST
തൊ​ടു​പു​ഴ: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ യാ​ത്ര മാ​ർ​ച്ച് ഒന്നിന് വൈകുന്നേരം 4-ന് തൊ​ടു​പു​ഴ​യി​ൽ എ​ത്തു​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ അ​ജി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ജാ​ഥ​യെ വാ​ഴ​ക്കു​ള​ത്ത് നി​ന്ന് 2000 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ തൊ​ടു​പു​ഴ​യി​ലേ​ക്ക് സ്വീ​ക​രി​ച്ച് ആ​ന​യി​ക്കും. പ​ഴ​യ ബ​സ് സ്റ്റാ​ന്‍ഡ് മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന യോ​ഗം കേ​ന്ദ്ര മ​ന്ത്രി സോം ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ടി.​ര​മേ​ശ്, സി.​കൃ​ഷ്ണ​കു​മാ​ർ, പി.​സു​ധീ​ർ, ജോ​ർ​ജ് കു​ര്യ​ൻ, മു​ൻ മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, സി.​കെ. ​പ​ദ്മ​നാ​ഭ​ൻ, ശോ​ഭ സു​രേ​ന്ദ്ര​ൻ, എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ, ജെ.​ആ​ർ.​പ​ദ്മ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ നേ​താ​ക്ക​ളാ​യ സി.​ സ​ന്തോ​ഷ്കു​മാ​ർ, വി.​എ​ൻ.​ സു​രേ​ഷ്, ബി​നു ജെ.​കൈ​മ​ൾ, ജെ.​ആ​ർ.​ പ​ദ്മ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.