ആ​വേ​ശം വാ​നോ​ളം: ഡ്രോ​ണ്‍ പ​റ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ
Thursday, February 25, 2021 10:47 PM IST
തൊ​ടു​പു​ഴ: സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ഡ്രോ​ണ്‍ പ​റ​ത്തി ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ.

സ്കൂ​ളി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ര​ണ്ടാം വ​ർ​ഷവി​ദ്യാ​ർ​ഥി​ക​ളാ​ണ് ദു​ര​ന്ത മു​ഖ​ങ്ങ​ളി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നും രാ​ജ്യ​സു​ര​ക്ഷ​യ്ക്കും വ​രെ ഉ​പ​യോ​ഗി​ക്കാ​ൻ പ​ര്യാ​പ്ത​മാ​യ ഡ്രോ​ണ്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.​ അ​ധ്യാ​പ​ക​നാ​യ എ.​ജെ. ​ബൈ​ജു​വാ​ണ് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ൾ മൈ​താ​ന​ത്ത് കു​ട്ടി​ക​ൾ ത​ങ്ങ​ൾ നി​ർ​മി​ച്ച ഡ്രോ​ണ്‍ പ​റ​ത്തി. ച​ട​ങ്ങ് ഐ​എ​സ്ആ​ർ​ഒ ക്ര​യോ​ജ​നി​ക് ആ​ന്‍ഡ് സെ​മി ക്ര​യോ​ജ​നി​ക് എ​ൻ​ജി​ൻ പ്രൊ​പ്പ​ൽ​ഷ​ൽ വി​ഭാ​ഗം മേ​ധാ​വി മ​നു​വാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ ത​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കാ​ൻ ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്രം ത​യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ല​ക്സ് ഓ​ലി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ യു.​കെ.​സ്റ്റീ​ഫ​ൻ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ന്‍റ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രീ​സ ജോ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി എ​ടാ​ന്പു​റം, ക​രി​ങ്കു​ന്നം സി​ഐ സ​ജീ​വ് ചെ​റി​യാ​ൻ, വാ​ർ​ഡ് മെം​ബ​ർ സ്വ​പ്ന ജോ​യ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ൽ​സ​ൻ ജോ​സ​ഫ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ദീ​പ സി​ജു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​കെ.​ ജോ​ണ്‍​സ​ണ്‍, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി വി.​എ​സ്. മ​ഹേ​ശ്വ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നേ​രത്തേ ഈ ​ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ലിം​കാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ലും ഇ​ടം നേ​ടി​യി​രു​ന്നു.