യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഇ​ന്ന്
Friday, February 26, 2021 10:29 PM IST
നെ​ടു​ങ്ക​ണ്ടം: ദീ​ർ​ഘ​നാ​ള​ത്തെ അ​ധ്യാ​പ​ന സേ​വ​ന​ത്തി​നു​ശേ​ഷം ക​ല്ലാ​ർ സ്കൂ​ളി​ൽ​നി​ന്നും ര​ണ്ട് അ​ധ്യാ​പ​ക ശ്രേ​ഷ്ഠ​ർ പ​ടി​യി​റ​ങ്ങു​ന്നു. ക​ല്ലാ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക സ്ഥാ​ന​ത്തു​നി​ന്നും കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ര​സ​ത​ന്ത്ര അ​ധ്യാ​പ​ക​ൻ ഫാ. ​പ്ര​കാ​ശ് കു​ര്യാ​ക്കോ​സു​മാ​ണ് വി​ര​മി​ക്കു​ന്ന​ത്.
ക​ല്ലാ​ർ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ പി​ന്നീ​ട് ഇ​തേ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നും ഹെ​ഡ്മാ​സ്റ്റ​റു​മാ​യി. 27 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷ​മാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​ര​മി​ക്കു​ന്ന​ത്. 20 വ​ർ​ഷ​ത്തെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ത്തി​ലെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് ഫാ. ​പ്ര​കാ​ശ് കു​ര്യാ​ക്കോ​സ് വി​ര​മി​ക്കു​ന്ന​ത്.
സ്കൂ​ൾ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10-ന് ​സ്കൂ​ളി​ൽ ചേ​രു​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.