രാ​ഷ്‌ട്രീയപ​ര​സ്യം നീ​ക്കം ചെ​യ്യ​ണം
Tuesday, March 2, 2021 10:37 PM IST
ഇ​ടു​ക്കി:​ നി​യ​മ​സ​ഭാതെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് ആ​ന്‍റി ഡി​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചു. ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലാ​ർ​ക്ക്, ഒ​എ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ, വീ​ഡി​യോ ഗ്രാ​ഫ​ർ എ​ന്നി​വ​രാ​ണ് സ്ക്വാ​ഡി​ൽ ഉ​ള്ള​ത്.
ദി​വ​സ​വും എം​സി​സി നോ​ഡ​ൽ ഓ​ഫീ​സ​ർ എ​ഡി​എ​മ്മി​ന് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. പൊ​തു ഇ​ട​ങ്ങ​ളി​ലെ ച​ട്ട വി​രു​ദ്ധ പ​ര​സ്യം നീ​ക്കം ചെ​യ്യു​ന്ന​തി​ന്‍റെ ചെ​ല​വി​ന്‍റെ ക​ണ​ക്ക് ചെ​ല​വ് നീ​രി​ക്ഷ​ക​ർ​ക്കും ധ​ന​കാ​ര്യ നോ​ഡ​ൽ ഓ​ഫീ​സ​ർ​ക്കും ന​ൽ​കും.
പെ​രു​മാ​റ്റ​ച്ച​ട്ടം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് സ്ക്വാ​ഡി​ന്‍റെ ചു​മ​ത​ല​യാ​ണ്. സ​ർ​ക്കാ​ർ ഭൂ​മി​യി​ലോ കെ​ട്ടി​ട​ങ്ങ​ളി​ലോ പ​രി​സ​ര​ങ്ങ​ളി​ലോ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​മ​രെ​ഴു​ത്ത്, പോ​സ്റ്റ​ർ, ക​ട്ട്ഒൗ​ട്ട്, ബോ​ർ​ഡ്, പോ​സ്റ്റ​ർ, ബാ​ന​ർ, കൊ​ടിതോ​ര​ണ​ങ്ങ​ൾ എ​ന്നി​വ പാ​ടി​ല്ല. പൊ​തു​സ്ഥ​ല​ങ്ങ​ളോ കെ​ട്ടി​ട​ങ്ങ​ളോ നി​യ​മം ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു വേ​ണം സം​ഘ​ട​ന​ക​ൾ​ക്ക് പ്ര​ചാ​ര​ണ​ത്തി​ന് ന​ൽ​കാ​ൻ.
എ​ല്ലാ സം​ഘ​ട​ന​ക​ൾ​ക്കും ഒ​രു പോ​ലെ അ​വ​സ​രം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്ക​ണം അ​നു​മ​തി ന​ൽ​കേ​ണ്ട​ത്. ഉ​ട​മ​സ്ഥ​രു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ സ്ഥാ​പി​ക്കു​വാ​ൻ പാ​ടു​ള്ളൂ.
നി​രോ​ധ​ന​മു​ള​ള സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ സ്ഥാ​പി​ക്കാ​ൻ പാ​ടി​ല്ല. സ​ർ​ക്കാ​ർ ഭൂ​മി​യി​ലു​ള​ള ചു​മ​രെ​ഴു​ത്ത്, പോ​സ്റ്റ​ർ എ​ന്നി​വ നീ​ക്കം ചെ​യ്യ​ണം. അ​നു​മ​തി​യി​ല്ലാ​തെ സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള​ള രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ളും ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ക​ള​ക്‌ടർ എ​ച്ച്. ദി​നേ​ശ​ൻ ഉ​ത്ത​ര​വി​ട്ടു. ച​ട്ട​വി​രു​ദ്ധ പ​ര​സ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ സ്ക്വാ​ഡി​നെ അ​റി​യി​ക്കാം. ഫോ​ണ്‍:ദേ​വി​കു​ളം -9496595621, ഉ​ടു​ന്പ​ഞ്ചോ​ല -6238862782, തൊ​ടു​പു​ഴ- 9447066739, ഇ​ടു​ക്കി- 9526853682,പീ​രു​മേ​ട് - 9447845263.